ചിലപ്പോൾ സബ് ടൈറ്റിൽ വേണ്ടിവരും; ഉത്സവവേദിയിൽ മിമിക്രിയും പാട്ടുകളുമായെത്തിയ പൊന്നച്ചൻ, ചിരി വിഡിയോ
വാക്കുകൾ കൃത്യമായി ഉച്ചരിച്ച് തുടങ്ങുംമുൻപേ മിമിക്രിയും പാട്ടുമൊക്കെയായി സ്റ്റാറായതാണ് പ്രജുലിൻ പ്രേം എന്ന മൂന്ന് വയസുകാരി. ഇപ്പോഴിതാ കോമഡി ഉത്സവ വേദിയിലെത്തി കാഴ്ച്ചക്കാരുടെ മുഴുവൻ ഹൃദയം കവരുകയാണ് ഈ കുഞ്ഞുമിടുക്കി. അമ്മ ബിന്ദുവിന്റെ പാത പിന്തുടർന്നാണ് ഈ കുഞ്ഞുമിടുക്കി കലാലോകത്തേക്ക് കടന്നുവന്നത്. ഗായികമാരുടെ ശബ്ദാനുകരണത്തിലൂടെ നേരത്തെ കോമഡി ഉത്സവ വേദിയിൽ മിന്നിത്തിളങ്ങിയ താരമാണ് ബിന്ദു. അമ്മയോടൊപ്പം വേദി പങ്കിട്ട് തുടങ്ങിയ ഈ കുരുന്നിപ്പോൾ മിമിക്രിയും പാട്ടും നൃത്തവുമൊക്കെയായി ഉത്സവേദിയിൽ ചിരി നിറയ്ക്കുകയാണ്.
സ്വന്തം പേരുപോലും കൃത്യമായി പറഞ്ഞുതുടങ്ങുന്നതേയുള്ളു ഈ കുഞ്ഞുമോൾ, പേര് ചോദിക്കുമ്പോൾ പൊന്നച്ചൻ എന്ന് പറയുന്ന ഈ കുരുന്ന് പാട്ടും മിമിക്രിയും നൃത്തവുമൊക്കെ രസകരമായി അവതരിപ്പിക്കുന്നുണ്ട് വേദിയിൽ. അവതാരകയുടെ ചോദ്യങ്ങൾക്ക് കുസൃതിയും കുറുമ്പും നിറഞ്ഞ മറുപടികളാണ് ഈ കുരുന്ന് നൽകുന്നത്. വിധികർത്താക്കളെപ്പോലും പൊട്ടിച്ചിരിപ്പിക്കുന്ന ഈ കുരുന്നിന്റെ പെർഫോമൻസ് കണ്ട് നിറഞ്ഞ് കൈയടിക്കുകയാണ് ഉത്സവവേദി.
Read also: ഹൃദയം കവർന്ന് മോഹൻലാലും പൃഥ്വിയും; ദീപക് ദേവിന്റെ സംഗീതത്തിൽ ‘ബ്രോ ഡാഡി’യിലെ ആദ്യ ഗാനം
ഡാൻസും പാട്ടും അഭിനയവും അടക്കം കലാലോകത്തെ നിരവധി പ്രതിഭകളെ ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തുന്ന വേദിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. ഇതിനോടകം ലോകം മുഴുവനുമുള്ള മലയാളി ഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു ഈ വേദി. രജന നാരായണൻകുട്ടി അവതാരകയായ ഉത്സവ വേദിയിൽ മലയാളികളുടെ ഇഷ്ട താരങ്ങളായ ഗിന്നസ് പക്രു, കലാഭവൻ പ്രജോദ്, കലാഭവൻ ഷാജു എന്നിവരും വിധികർത്താക്കളായി എത്താറുണ്ട്. ഇവർക്ക് പുറമെ സിനിമ മേഖലയിലെ നിരവധി പ്രമുഖരും ഈ വേദിയിൽ അതിഥികളായി എത്താറുണ്ട്.
Story highlights: little star prajulin perfomance