ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് പ്രിയനടൻ; ശ്രദ്ധനേടി മനോജ് കെ ജയന്റെ നൃത്തം

January 18, 2022

സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് അഭിനയലോകത്തേക്ക് എത്തിയ താരമാണ് മനോജ് കെ ജയൻ. കുട്ടൻ തമ്പുരാനും, ദിഗംബരനുമൊക്കെ മനോജ് കെ ജയന്റെ വേറിട്ട അഭിനയ പാടവങ്ങൾ മലയാളികൾ കണ്ടു. ഇന്നും പഴയ ചുറുചുറുക്കോടെ സജീവമാണ് താരം. ഇപ്പോഴിതാ, മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോ ആയ ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയിരിക്കുകയാണ് മനോജ് കെ ജയൻ.

മനോഹരമായ ഒരു വരവേൽപ്പ് തന്നെയാണ് സ്റ്റാർ മാജിക് ടീം നടനായി ഒരുക്കിയിരുന്നത്. സീനിയേഴ്സ് എന്ന ചിത്രത്തിൽ മനോജ് കെ ജയനും ജയറാമുമെല്ലാം ഒന്നുചേർന്ന് ചുവടുവെച്ച ഗാനത്തിനൊപ്പമായിരുന്നു താരത്തിന്റെ എൻട്രി. ഗാനത്തിനൊപ്പം ചടുലമായ ചുവടുകളുമായപ്പോൾ മനോജ് കെ ജയൻ സ്റ്റാർ മാജിക് വേദിക്ക് പകർന്നത് വാനോളം ആവേശമാണ്.

Read Also: അല്ലു അർജുന്റെ മകൾക്കൊപ്പം നൃത്തവുമായി പൂജ ഹെഗ്‌ഡെ- വിഡിയോ

അതേസമയം, സല്യൂട്ട് എന്ന ചിത്രത്തിലാണ് മനോജ് കെ ജയൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്. ദുൽഖർ സൽമാൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് സല്യൂട്ട്. ഫെബ്രുവരി മൂന്നിന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രം തിരുവനന്തപുരത്തും പരിസരത്തുമാണ് ചിത്രീകരണം നടത്തിയത്. എസ്‌ഐ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി, സഞ്ജയ് എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. 

Story highlights- manoj k jayan’s dance