അല്ലു അർജുന്റെ മകൾക്കൊപ്പം നൃത്തവുമായി പൂജ ഹെഗ്‌ഡെ- വിഡിയോ

January 18, 2022

അല്ലു അർജുൻ, പൂജ ഹെഗ്‌ഡെ എന്നിവർ അഭിനയിച്ച അല വൈകുണ്ഠപുരമുലു എന്ന ചിത്രം മലയാളത്തിലും സൂപ്പർഹിറ്റായിരുന്നു. 2020ൽ റിലീസ് ചെയ്ത ചിത്രത്തിന് ബോക്‌സോഫീസ് റെക്കോർഡുകൾ തകർക്കാൻ കഴിഞ്ഞിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ തരംഗമായി മാറിയിരുന്നു. ഹിറ്റ് ഗാനങ്ങളായ രാമുലു രാമുലാ, സമാജവരഗാമന, ബുട്ട വി ബൊമ്മ എന്നിവ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട ഗാനങ്ങളാണ്.

ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം വാർഷികത്തിന് തയ്യാറെടുക്കുമ്പോൾ അല്ലു അർജുന്റെ മകൾക്കൊപ്പമുള്ള ഒരു നിമിഷം പങ്കുവയ്ക്കുകയാണ് നടി. ‘രാമുലു രാമുലാ..’ എന്ന ഗാനത്തിന് അല്ലു അർഹയ്ക്കൊപ്പം ചുവടുവയ്ക്കുകയാണ് പൂജ ഹെഗ്‌ഡെ. സിനിമയുടെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇതേഗാനത്തിന് അല്ലു അർജുനും പൂജയും ചുവടുവെച്ചിരുന്നു.

Read Also: ഒമിക്രോണ്‍ വ്യാപനം; ടൊവിനോ തോമസ് ചിത്രം ‘നാരദന്‍’ റിലീസ് മാറ്റി

ബുട്ട ബൊമ്മ ഗാനം ചിത്രീകരിക്കുന്ന വേളയിൽ സെറ്റിൽ അല്ലു അർഹ സന്ദർശനം നടത്തിയ വിഡിയോ മുൻപ് പൂജ ഹെഗ്‌ഡെ പങ്കുവെച്ചിരുന്നു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രമാണ് അല വൈകുണ്ഠപുരമുലു . അതേസമയം, അല്ലു അർജുൻ നായകനായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത് പുഷ്പ എന്ന ചിത്രമാണ്. മറുവശത്ത്, പൂജ ഹെഗ്‌ഡെ പ്രഭാസിനൊപ്പം രാധേ ശ്യാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്.

Story highlights- – Pooja Hegde shares allu arha’s dance