‘എല്ലാരും പാടത്തു സ്വര്‍ണ്ണം വിതച്ചൂ..’- മധുരാലാപനത്തിലൂടെ പാട്ടുവേദിയുടെ ഹൃദയം കവർന്ന് മേഘ്‌ന

January 18, 2022

മലയാളികളുടെ പ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആലാപന മധുരത്തിലൂടെയും കുസൃതിയിലൂടെയും കുരുന്നുപ്രതിഭകൾ മനം കവരുന്ന ഷോയുടെ ഭാഗമായി ഒട്ടേറെ മനോഹരമായ നിമിഷങ്ങൾ പിറക്കാറുണ്ട്. പാട്ടുവേദിയിലെ എല്ലാ കുഞ്ഞു ഗായകർക്കും ഒട്ടേറെ ആരാധകരുമുണ്ട്. കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ മിടുക്കിയാണ് മേഘ്‌ന സുമേഷ്.

മേഘ്‌നയുടെ പാട്ടിനും സംസാരത്തിനും ആരാധകരുണ്ട്. ഏതുപാട്ടുപാടിയാലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കാറുമുണ്ട് മേഘ്‌ന. ഇപ്പോഴിതാ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന സിനിമയിൽ വയലാർ രാമവർമ്മയുടെ വരികൾക്ക് ജി ദേവരാജൻ മാസ്റ്റർ ഈണം പകർന്ന് പി സുശീലാമ്മ ആലപിച്ച ഗാനമാണ് മേഘ്‌ന ആലപിക്കുന്നത്.

Read Also: ‘അച്ചമില്ലൈ’ ഗാനത്തിന്റെ നൃത്ത പരിശീലനം-വിഡിയോ പങ്കുവെച്ച് ദുൽഖർ സൽമാൻ

‘എല്ലാരും പാടത്തു സ്വര്‍ണ്ണം വിതച്ചൂ
ഏനെന്റെ പാടത്തു സ്വപ്നം വിതച്ചു
സ്വര്‍ണ്ണം വെളഞ്ഞതും നൂറുമേനി
സ്വപ്നം വെളഞ്ഞതും നൂറുമേനി’- എന്ന് മേഘ്‌ന പാടുമ്പോൾ പാട്ടുവേദിയിൽ കൈയടി ഉയരുകയാണ്. പാട്ടിനു അനുയോജ്യമായ വേഷവിധാനങ്ങളോടെയാണ് ഈ കുഞ്ഞുമിടുക്കി വേദിയിലേക്ക് എത്തുന്നത്. ഓരോ എപ്പിസോഡിലും മേഘ്‌നക്കുട്ടിക്ക് പറയാൻ ഒട്ടേറെ വിശേഷങ്ങളുണ്ട്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ്‌ മേഘ്‌ന എന്ന കുട്ടിപ്പാട്ടുകാരി. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്‌നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു.

Story highlights- mekhna sumesh singing nostalgic malayalam song