‘അച്ചമില്ലൈ’ ഗാനത്തിന്റെ നൃത്ത പരിശീലനം-വിഡിയോ പങ്കുവെച്ച് ദുൽഖർ സൽമാൻ

January 18, 2022

മലയാളികളുടെ ജനപ്രിയ താരമായ ദുൽഖർ സൽമാൻ തന്റെ വരാനിരിക്കുന്ന ചിത്രമായ ഹേ സിനാമികയുടെ റിലീസിന് തയ്യാറെടുക്കുകയാണ്. പൊങ്കൽ പ്രമാണിച്ച് സിനിമയിലെ ഒരു ഗാനം പുറത്തുവിട്ടിരുന്നു. ‘അച്ചമില്ലൈ’ എന്ന് പേരിട്ടിരിക്കുന്ന തമിഴ് ട്രാക്ക് പാടിയിരിക്കുന്നത് ദുൽഖർ സൽമാൻ ആണ്. ഗാനത്തിന്റെ ലിറിക്കൽ വിഡിയോയിൽ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള ദൃശ്യങ്ങളും ഡാൻസ് സീക്വൻസുകളുടെ രസകരമായ കാഴ്ചകളും പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ, ഗാനരംഗത്തിനായുള്ള പരിശീലനത്തിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. മൂന്നുദിവസംകൊണ്ട് മൂന്നു മില്യൺ കാഴ്ചക്കാരെ നേടിയ സന്തോഷവും ദുൽഖർ സൽമാൻ പങ്കുവയ്ക്കുന്നു. ‘ഹേയ് സിനാമിക’ സംവിധാനം ചെയ്യുന്നത് കൊറിയോഗ്രാഫർ ബൃന്ദയാണ്. ചിത്രത്തിൽ ദുൽഖറിനൊപ്പം കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാരായി വേഷമിടുന്നത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് മധൻ കർക്കിയാണ്. റിലയൻസ് എന്റർടൈന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. പ്രീത ജയരാമൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. 

Read Also: ജയകൃഷ്ണനായി ഉണ്ണി മുകുന്ദൻ; ശ്രദ്ധനേടി ‘മേപ്പടിയാൻ’ ടീസർ

കാക്ക കാക്ക, വാരണം ആയിരം, കടൽ, പികെ,തെരി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കൊപ്പം മലയാളത്തിൽ ബിഗ് ബ്രദർ, ആദ്യരാത്രി, അതിരൻ, മധുരരാജ  തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് കൊറിയോഗ്രാഫി ഒരുക്കിയത് ബൃന്ദയാണ്.

Story highlights- video of our rehearsals for AchamillaiAchamillai