മകൾക്കൊപ്പം മത്സരിച്ച് ചുവടുവെച്ച് ബിജുക്കുട്ടൻ- വിഡിയോ

January 22, 2022

ഒട്ടേറെ കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നടനാണ് ബിജുക്കുട്ടൻ. മമ്മൂട്ടി നായകനായ പോത്തൻ വാവ എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയത്. പിന്നീട് മോഹൻലാലിനൊപ്പം വേഷമിട്ട ഛോട്ടാ മുംബൈ എന്ന സിനിമ ബിജുക്കുട്ടൻ എന്ന നടനെ മലയാള സിനിമയിൽ അടയാളപ്പെടുത്തി. ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളിലൂടെ സജീവമാണ് താരം. ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയിലും ബിജുക്കുട്ടൻ സജീവമാണ്.

സമൂഹമാധ്യമങ്ങളിലൂടെ ബിജുക്കുട്ടന്റെ മകളും ശ്രദ്ധേയയാണ്. നൃത്തചുവടുകളിലൂടെയാണ് ലക്ഷ്മി പ്രേക്ഷക ശ്രദ്ധനേടിയത്. ഇപ്പോഴിതാ, അച്ഛനും മകളും ഒന്നിച്ച് ചുവടുവയ്ക്കുകയാണ്. ട്രെൻഡിങ്ങിൽ ഇടംനേടിയ സാമി സാമി എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവയ്ക്കുന്നത്.

Read Also: ഇത് മിന്നൽ മാമന്റെ ജോസ്‌മോനും അപ്പുമോളും; ട്രെൻഡായി റീൽസ് വിഡിയോ

ബിജുക്കുട്ടൻ തന്നെയാണ് വീഡയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കമൻ്റുകളിലൂടെ പ്രശംസയുമായി ആരാധകരെത്തിയിട്ടുമുണ്ട്. മുൻപ് കിം കിം ഗാനത്തിന് മകൾ ചുവടുവെച്ച വിഡിയോയും താരം പങ്കുവെച്ചിരുന്നു. ഒട്ടേറെ താരപുത്രികളും മഞ്ജു വാര്യരുടെ കിം കിം ചലഞ്ചിന്റെ ഭാഗമായിരുന്നു.

Story highlights- saami saami dance cover by bijukkuttan and daughter