‘ഞങ്ങൾ നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നു’; ദുൽഖർ സൽമാൻ നായകനായ ‘സല്യൂട്ട്’ റിലീസ് നീട്ടി
ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ റിലീസിന് തയ്യാറെടുക്കുകയായിരുന്നു. എന്നാൽ, സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കൊവിഡ് ഒമിക്രോൺ കേസുകൾ കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. ചിത്രം ജനുവരി 14 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഇരിക്കവേയാണ് പുതിയ അറിയിപ്പ്. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാൻ ആണ് റിലീസ് മാറ്റിയതായി അറിയിച്ചത്.
‘ഞങ്ങളുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് അതീതമായി സാമൂഹിക ഉത്തരവാദിത്തം കാണിക്കാൻ ബാധ്യസ്ഥരാണ് വേഫയർ ഫിലിംസ്. നിങ്ങളെ എല്ലാവരെയും പോലെ, ഞങ്ങളും ഞങ്ങളുടെ അടുത്ത റിലീസിനായി ഏറ്റവും ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയായിരുന്നു. സമീപകാല സംഭവവികാസങ്ങളും കൊവിഡ് -19, ഒമിക്രോൺ കേസുകളുടെ വർദ്ധനവും കാരണം, “സല്യൂട്ട്” റിലീസ് മാറ്റിവയ്ക്കാനുള്ള പ്രയാസകരമായ തീരുമാനമാണ് ഞങ്ങൾ എടുത്തത്. ഞങ്ങൾ നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നു. എന്നാൽ ഇത്തരം സമയങ്ങളിൽ നാം ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകണം. എല്ലാവരും സുരക്ഷിതരായിരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ മടങ്ങിവരും. ഏറ്റവും വേഗംതന്നെ. നിങ്ങളുടെ പിന്തുണയ്ക്ക് ഓരോരുത്തർക്കും നന്ദി പറയുന്നു’- ദുൽഖർ സൽമാന്റെ വാക്കുകൾ.
Read More: കാബൂൾ വിമാനത്താവളത്തിൽ നിന്നും നഷ്ടമായ കുഞ്ഞ് നാലുമാസത്തിന് ശേഷം ഒടുവിൽ മാതാപിതാക്കളുടെ അടുത്തേക്ക്
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനപ്രിയ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു പോലീസ് ത്രില്ലറാണ്ഈ ചിത്രം. സിനിമയിൽ ദുൽഖർ സൽമാൻ എസ്ഐ അരവിന്ദ് കരുണാകരനെന്ന വേഷത്തിലാണ് എത്തുന്നത്.
Story highlights- salute movie release postponed