‘ശാരു ഇൻ ടൗൺ’; ചിരി നിറച്ച് ‘സൂപ്പർ ശരണ്യ’യിലെ ഗാനം

January 20, 2022

തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് സൂപ്പർ ശരണ്യ. കോളജ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് വിവിധയിടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അനശ്വര രാജൻ, അർജുൻ അശോകൻ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗ്രാമത്തിൽ നിന്നും ആദ്യമായി ഒരു പെൺകുട്ടി നഗരത്തിൽ എത്തുമ്പോൾ ഉണ്ടാകുന്ന ആശങ്കകളും ആകാംഷയും നിറച്ചുകൊണ്ട് ഒരുക്കിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് വര്‍ഗീസാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ജസ്റ്റിനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിൽ മമിത ബൈജു, നസ്ലിൻ, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, ബിന്ദു പണിക്കർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സംവിധായകൻ ഗിരീഷ് തന്നെയാണ് സിനിമയ്ക്ക് രചനയും നിർവഹിക്കുന്നത്. ചിത്രം നിർമിക്കുന്നത് ഷെബിന്‍ ബെക്കറി, ഗിരീഷ് എ ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിലേതായി നേരത്തെ പുറത്തുവന്ന ഗാനങ്ങളും പ്രേക്ഷക പ്രീതി നേടിയിരുന്നു.

Read also:‘ഹൃദയം’ തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരുടെ സിനിമയെന്ന് മോഹൻലാൽ; വർഷങ്ങൾക്ക് ശേഷം ഒരു മലയാളസിനിമയുടെ ഓഡിയോ കാസറ്റ് റീലീസ്

അതേസമയം കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കൊച്ചു ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. ചിത്രം 50 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. അതേ ടീം വീണ്ടും ഒന്നിച്ച സൂപ്പർ ശരണ്യക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെയും ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സിനിമ പ്രേമികൾ.

Read also:ചാർലിയ്ക്ക് ശേഷം വീണ്ടും കള്ളൻ വേഷത്തിൽ സൗബിൻ സാഹിർ; ശ്രദ്ധനേടി ‘കള്ളൻ ഡിസൂസ’യിലെ വിഡിയോ ഗാനം

സ്കൂൾ കുട്ടികളുടെ രസകരമായ സൗഹൃദവും സ്നേഹവും പങ്കുവയ്ക്കുന്ന ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ, ഈ ടീം വീണ്ടും ഒന്നിച്ചപ്പോൾ രസകരമായ കോളജ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം എത്തുന്നത്. പ്രണയവും സൗഹൃദവും തന്നെയാണ് ചിത്രവും കൈകാര്യം ചെയ്യുന്നത്.

Story highlights: Shaaru In Town – Official Video song