ചിരിവേദിയിൽ അതുല്യ നൃത്തച്ചുവടുകളുമായി ഷംന കാസിം- വിഡിയോ

January 29, 2022

തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ആരാധകരുടെ ഹൃദയം കീഴടക്കിയ നായികയാണ് ഷംന കാസിം. നൃത്തവേദിയിൽ നിന്നുമാണ് നടി അഭിനയ ലോകത്തേക്ക് എത്തിയത്. ഇപ്പോൾ വിവിധ ഭാഷകളിലായി സജീവമാകുകയുമാണ് നടി. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിൽ അതിമനോഹര നൃത്തവുമായി വിസ്മയിപ്പിക്കുകയാണ് താരം. ചിരിവേദിയിൽ പ്രത്യേക അതിഥിയായി എത്തിയപ്പോഴാണ് നടി നൃത്തച്ചുവടുകളുമായി വിസ്മയിപ്പിച്ചത്.

പ്രൊഫഷണൽ നർത്തകിയും മോഡലുമായ ഷംന സിനിമയിലേക്ക് എത്തിയത് റിയാലിറ്റി ഷോയിലൂടെയാണ്. 2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി എത്തിയ ഷംന ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. പൂർണ എന്ന പേരിലാണ് ഷംന മറ്റുഭാഷകളിൽ അറിയപ്പെടുന്നത്. മലയാളത്തിൽ ഗൗതമി നായർ സംവിധാനം ചെയ്യുന്ന വൃത്തം എന്ന ചിത്രത്തിലാണ് ഷംന വേഷമിടുന്നത്.

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് കൗതുകമുണർത്തുന്ന രീതിയിൽ ഓരോ ആഘോഷങ്ങളും മാറ്റേറുന്നതാക്കി മാറ്റാറുണ്ട് സ്റ്റാർ മാജിക് ടീം. 

Story highlights- shamna kasim danc