ഇനി മുതൽ ടാറ്റ ഐപിഎൽ: അടുത്ത 2 വർഷം ഐപിഎൽ ടൈറ്റിൽ സ്‌പോൺസറായി ടാറ്റ ഗ്രൂപ്പ്

January 18, 2022

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ശൃംഖലകളിലൊന്നായ ടാറ്റ ഗ്രൂപ്പ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്‌പോൺസറാവുന്നു. ചൈനീസ് മൊബൈൽ കമ്പനിയായ വിവോ സ്‌പോൺസർഷിപ്പിൽ നിന്ന് പിൻവാങ്ങിയതോടെയാണ് ടാറ്റ ഗ്രൂപ്പ് സ്‌പോൺസർഷിപ് ഏറ്റെടുത്തിരിക്കുന്നത്. കോൺട്രാക്ട് പ്രകാരം 2022, 2023 ഐപിഎൽ എഡിഷനുകളിലാണ് ടാറ്റ ഗ്രൂപ്പ് ടൈറ്റിൽ സ്‌പോൺസറാവുന്നത്.

100 വർഷത്തോളം പാരമ്പര്യമുള്ള, 100-ഓളം രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന ബിസിനസ് ശൃംഖലയായ ടാറ്റ ഗ്രൂപ്പുമായുള്ള അസോസിയേഷൻ ബിസിസിഐക്ക് ഒരു സുപ്രധാന നിമിഷമാണെന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ അഭിപ്രായപ്പെട്ടത്. ഇന്ത്യയിൽ ഏറ്റവും വിശ്വാസ്യതയുള്ള ഒരു ബിസിനസ് ഗ്രൂപ്പായ ടാറ്റ ഐപിഎലിന്റെ ടൈറ്റിൽ സ്പോൺസറായി വരുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ജയ് ഷാ കൂട്ടിച്ചേർത്തു. ടാറ്റ സ്‌പോൺസർ ആവുന്ന വാർത്ത ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലും സ്ഥിരീകരിച്ചു.

Read More: രോഗക്കിടക്കിലായ 7 വയസുകാരന് പകരം സ്കൂളിലെത്തിയ റോബോട്ട് ഫ്രണ്ട്, കൗതുക വിഡിയോ

2023 വരെ കോൺട്രാക്ടുണ്ടായിരുന്ന വിവോ പിന്മാറിയതോടെയാണ് ടാറ്റ ടൈറ്റിൽ സ്പോൺസറായി വരുന്നത്. ഐപിഎൽ ലേലം ബംഗലുരുവിൽ ഫെബ്രുവരി 12, 13 തീയതികളിലായി നടക്കും.

വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ ആശങ്കാജനകമാണെങ്കിലും ഇന്ത്യയിൽ തന്നെ ഇത്തവണ ഐപിഎൽ നടത്താൻ കഴിയുമെന്നും ബ്രിജേഷ് പട്ടേൽ പ്രതീക്ഷ പങ്കുവെച്ചു.

Story Highlights: TATA group becomes IPL Tile Sponsor