ദാസന്റെയും വിജയന്റെയും മക്കൾ ദുബായ് കടപ്പുറത്ത്- ശ്രദ്ധേയമായി വിനീത് പങ്കുവെച്ച ചിത്രം

January 22, 2022

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് നാടോടിക്കാറ്റ്. മോഹൻലാലും ശ്രീനിവാസനും ദാസനും വിജയനുമായെത്തി മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയുമൊക്കെ ചെയ്ത ചിത്രം. അതുകൊണ്ടുതന്നെ ചിത്രത്തിലെ ദാസനെയും വിജയനെയും അത്രപെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല. നാട്ടിലെ ദുരിതങ്ങളിൽ നിന്നും കരകയറാനായി ദുബായിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന ഇരുവരും ദുബായ് കടപ്പുറം എന്ന് കരുതി എത്തിനിൽക്കുന്നത് ബസന്ത് നഗർ ബീച്ചിലാണ്.

ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ സുപരിചതവുമായി ചെന്നൈയിലെ ഈ ബീച്ചും. ഇപ്പോഴിതാ, ഈ ബീച്ചിൽ നിന്നും വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കൂടിയുള്ള ഒരു ചിത്രം ശ്രദ്ധനേടുകയാണ്. അടിക്കുറുപ്പിന്റെ ആവശ്യമില്ല എന്ന കമന്റുമായാണ് സിനിമയിലെ ദാസന്റെയും വിജയന്റെയും മക്കൾ ചിത്രം പങ്കുവെച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

Read Also: മകൾക്കൊപ്പം മത്സരിച്ച് ചുവടുവെച്ച് ബിജുക്കുട്ടൻ- വിഡിയോ

അതേസമയം,  വിനീത് ശ്രീനിവാസൻ സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവ് മോഹൻലാൽ വേഷമിട്ടത്. ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Story highlights- vineeth sreenivasan’s viral facebook post