കേരളത്തിലെ പ്രമുഖ കിഡ്‌സ് വെയർ ബ്രാൻഡായ Zoul & Zera-യിൽ ആകർഷകമായ തൊഴിലവസരങ്ങൾ

January 10, 2022

വസ്ത്രങ്ങൾ വാങ്ങുന്നതിനായുള്ള ഷോപ്പിംഗ് പൊതുവെ എല്ലാവർക്കും വളരെയധികം ആവേശകരമായ കാര്യമാണ്. എന്നാൽ,കുട്ടികൾക്കായുള്ള വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കേണ്ടി വരുന്നത് ഒരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്. കാരണം, മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ചർമ്മം വളരെയധികം മൃദുലമാണ്. ഓരോ കുട്ടികൾക്കും ഓരോ തരത്തിലുള്ള മെറ്റീരിയലുകളാണ് അനുയോജ്യമാകുക. കുഞ്ഞുങ്ങളുടെ പ്രായം, ശരീരഘടന, ചർമ്മത്തിന്റെ പ്രത്യേകത, ഇണങ്ങുന്ന നിറങ്ങൾ എല്ലാം നോക്കി തുണിയുടെ ഗുണനിലവാരവും ഉറപ്പുവരുത്തിവേണം അതുകൊണ്ടുതന്നെ അവർക്കായി വസ്ത്രങ്ങൾ വാങ്ങേണ്ടത്.

ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടിയുടെ വസ്ത്രങ്ങൾ ഒരേ സമയം മനോഹരവും സുഖപ്രദവുമായിരിക്കണം എന്ന ആഗ്രഹം ഉള്ളവരാണ്. എല്ലാ ഘടകങ്ങളും ഒത്തുവരുമ്പോൾ വിലയായിരിക്കും വില്ലനാകുക. എന്നാൽ, Zoul & Zera ഉള്ളപ്പോൾ ഇത്തരം ആശങ്കകളുടെയൊന്നും ആവശ്യമേയില്ല.. ആകർഷകമായ വിലയിൽ മനോഹരവും അതോടൊപ്പം തന്നെ മികച്ച ഗുണനിലവാരവുമുള്ള വസ്‌ത്രങ്ങൾ Zoul & Zera ഉറപ്പുവരുത്തുന്നു. Zera Kids-ന് കീഴിലുള്ള മൂന്ന് വസ്ത്ര ബ്രാൻഡുകളിലൊന്നാണ് Zoul & Zera. ഇന്ത്യയിലെമ്പാടുമുള്ള 18-ലധികം ഔട്ട്‌ലെറ്റുകളുള്ള ഒരു പ്രമുഖ കിഡ്‌സ് വെയർ ലൈനും ആഗോള കയറ്റുമതി ശൃംഖലയുമാണിത്. ആഗോള കിഡ്‌സ് വെയർ മാർക്കറ്റിലും ഫാഷൻ റീട്ടെയിൽ മേഖലയിലും ചലനങ്ങൾ സൃഷ്ടിച്ച് 2017-ൽ ആരംഭിച്ച കേരള ആസ്ഥാനമായുള്ള കിഡ്‌സ് വെയർ ബ്രാൻഡാണ് Zoul & Zera.

visit- Zoul & Zera

ഇപ്പോഴിതാ, Zoul & Zera യിൽ മികച്ച തൊഴിലവസരങ്ങളും കാത്തിരിക്കുകയാണ്. ഷോറൂം മാനേജർ, സെയിൽസ് മാൻ/ സെയിൽസ് ഗേൾ എന്നീ ഒഴിവുകളിലേക്കാണ് Zoul & Zera ആളുകളെ ക്ഷണിച്ചിരിക്കുന്നത്. രണ്ടു പോസ്റ്റുകളിലേക്കും രണ്ടൊഴിവുകൾ വീതമാണ് ഉള്ളത്. ഷോറൂം മാനേജർ പോസ്റ്റിലേക്ക് റീറ്റെയ്ൽ സ്റ്റോർ ഓപ്പറേഷൻ മേഖലയിൽ രണ്ടര വർഷത്തെ പ്രവർത്തി പരിചയമുള്ള ഏത് ബിരുദധാരികൾക്കും അപേക്ഷിക്കാം. MS OFFICE, TALLY എന്നിവയിൽ വൈദഗ്ധ്യം ഉണ്ടായിരിക്കണം. കോഴിക്കോടും തിരുവനന്തപുരത്തുമുള്ള ഷോറൂമിലേക്കാണ് ഷോറൂം മാനേജർ പോസ്റ്റിലേക്ക് ആളെ ആവശ്യമുള്ളത്.

സെയിൽസ് രംഗത്തേക്ക് ടെക്സ്റ്റൈൽ, ക്ലോത്തിംഗ് രംഗത്ത് ഒന്നരവർഷത്തെ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടുവോ അതിലധികമോ വിദ്യാഭ്യാസയോഗ്യതയുള്ളവർക്കാണ് മുൻഗണന. വിൽപ്പനയിലും ഉപഭോക്താക്കൾക്ക് വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഉചിതമായ നിർദേശങ്ങളും സഹായങ്ങളും നൽകാൻ കഴിവുള്ളവർക്ക് കോഴിക്കോടും തിരുവനന്തപുരത്തുമുള്ള ഷോറൂമുകളിൽ സെയിൽസ് മാൻ/ സെയിൽസ് ഗേൾ പോസ്റ്റിലേക്ക് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന നമ്പരിൽ ബന്ധപ്പെടുക.

+91 9746540777
[email protected]
www.zoulnzera.com

Story highlights- Zoul & Zera kidswear clothing brand job opportunities