പര്യടനം തുടർന്ന് ട്വന്റിഫോർ കണക്റ്റ്: താങ്ങാവാൻ കൈകോർത്ത് ട്വന്റിഫോർ

May 16, 2023

ആഗോള മലയാളികളുടെ ബൃഹദ്ശൃംഖലയായ ട്വന്റിഫോര്‍ 24 കണക്ടിന്റെ പ്രചാരണ പരിപാടി തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കിളിമാനൂർ, ആറ്റിങ്ങൽ എന്നിവടങ്ങളിലാണ്‌ ചൊവ്വാഴ്ച പകൽ പ്രചാരണപരിപാടി നടക്കുന്നത്. കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍സ്‌കോട്ട് റോഡ് ഷോയ്ക്ക് മികച്ച സ്വീകാര്യതയാണ് ജനങ്ങളിൽനിന്നും ലഭിക്കുന്നത്.

സമൂഹനന്മ ലക്ഷ്യമാക്കി ഫ്‌ളവേഴ്‌സ്, ട്വന്റിഫോര്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍സ്‌കോട്ട് റോഡ് ഷോയ്ക്ക് ആദ്യദിനം തിരുവനന്തപുരം ജില്ലയില്‍ വന്‍സ്വീകരണമാണ് ലഭിച്ചത്.

വീണു പോകുന്നവർക്ക് താങ്ങായി, ജീവിതത്തിന്റെ കൊടുംവെയിലിൽ ഉരുകുന്നവർക്ക് തണലായി, വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി, യുവജനങ്ങൾക്ക് മാർഗദർശിയായാണ് മലയാളിയുടെ ആഗോള ശൃംഖലയായ 24 കണക്റ്റിന് ഫ്‌ളവേഴ്‌സ് ടിവിക്കും 24 വാർത്താ ചാനലിനും ഒപ്പം കെഎൽഎം ആക്സിവ ഫിൻവെസ്റ്റും അലൻ സ്കോട്ടും ചേർന്ന് തുടക്കം കുറിക്കുന്നത്.

Read Also: ‘ഭൂട്ടാൻ കാണേണ്ടത് മൂന്നു വിധത്തിലാണ്’- യാത്രാനുഭവം പങ്കുവെച്ച് ആൻഡ്രിയ

റോഡ് ഷോയുടെ ഇന്നത്തെ പര്യടനം രാവിലെ 9.30ന് കിളിമാനൂരില്‍ ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് ആറ്റിങ്ങലിൽ പൂർത്തിയായതിന് ശേഷം വൈകിട്ട് വര്‍ക്കല ബിച്ചിലും സ്വീകരണമുണ്ടാകും.

Story Highlights: 24 connect Thiruvananthapuram public discussion