കച്ചാ ബദാം ട്രെൻഡിനൊത്ത് ചുവടുവെച്ച് അല്ലു അർജുന്റെ മകൾ, വൈറലായി വിഡിയോ

February 10, 2022

ചലച്ചിത്രതാരങ്ങളെപോലെ അവരുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ സോഷ്യൽ ഇടങ്ങളിൽ അടക്കം ഏറെ ആരാധകരെ നേടിയതാണ് തെന്നിന്ത്യയുടെ പ്രിയതാരം അല്ലു അർജുന്റെ മകൾ അർഹ. ഇപ്പോഴിതാ അല്ലു അർജുൻ പങ്കുവെച്ച ഒരു വിഡിയോയാണ് സോഷ്യൽ ഇടങ്ങളുടെ ഇഷ്ടം കവരുന്നത്. മകൾ അർഹയുടെ ഡാൻസ് വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ ഇടങ്ങളിൽ ഹിറ്റായ കച്ചാ ബദാം ട്രെൻഡിനൊത്ത് ചുവടുവയ്ക്കുന്ന അർഹയെയാണ് വിഡിയോയിൽ കാണുന്നത്.

എന്റെ കുഞ്ഞു ബദാം എന്ന കുറുപ്പോടെയാണ് അല്ലു വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ടിനൊപ്പം അതിമനോഹരമായി ചുവടുവയ്ക്കുന്ന ഈ കുരുന്നിന്റെ മുഖഭാവങ്ങളും സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവരുന്നുണ്ട്. അതേസമയം വിഡിയോ സോഷ്യൽ ഇടങ്ങളിൽ ഹിറ്റായതോടെ ഈ കുരുന്നിനെ കണ്ണ് വയ്ക്കല്ലേ, അച്ഛനെപ്പോലെ സൂപ്പർ ആണല്ലോ മകൾ, അർഹയുടെ രക്തത്തിലും നൃത്തം അലിഞ്ഞുചേർന്നിട്ടുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

Read also:അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് സോനു സൂദ്, താരത്തിന്റെ നന്മ മനസിന് കൈയടിച്ച് സോഷ്യൽ മീഡിയ

അച്ഛനെപ്പോലെ സിനിമയിലേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുന്ന അർഹയുടെ വിശേഷങ്ങൾ നേരത്തെ സോഷ്യൽ ഇടങ്ങളിൽ വൈറലായിരുന്നു. ശാകുന്തളം എന്ന ചിത്രത്തിലൂടെയാണ് അർഹയുടെ സിനിമ അരങ്ങേറ്റം. നേരത്തെ മണിരത്നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഞ്ജലി അഞ്ജലി.. എന്ന ഗാനരംഗം പുനരാവിഷ്കരിച്ചിരിച്ച് അതിൽ അഭിനയിക്കുന്ന കുഞ്ഞ് അർഹയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ ഇടങ്ങളിൽ വൈറലായിരുന്നു. അച്ഛനെക്കാൾ മികച്ച അഭിനയം എന്നാണ് ഈ വിഡിയോയ്ക്ക് പലരും നൽകിയ കമന്റ്. എന്തായാലും സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള അല്ലു അർഹ ഇതിനോടകം ഒരു കുട്ടി സ്റ്റാറായി മാറിക്കഴിഞ്ഞതാണ്.

Story highlights: Allu Arjuns daughter Arha adorable kacha badham dance