അർത്ഥം അറിയില്ലെങ്കിലും അസ്സലായി പാടുന്നുണ്ടല്ലോ; അനുരാധയ്ക്കൊപ്പം ബോളിവുഡ് ഗാനംപാടി മിയക്കുട്ടി
സംഗീതാസ്വാദർക്ക് മനോഹരമായ പാട്ടനുഭവങ്ങൾ സമ്മാനിക്കുന്നതാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുരുന്ന് ഗായകരുടെ മനോഹരമായ പാട്ടുകൾക്കൊപ്പം അവരുടെ കൊച്ചുവർത്തമാനങ്ങൾ കേൾക്കാനും ആസ്വദിക്കാനുമായി എത്തുന്നവരും നിരവധിയാണ്. പാട്ട് കൂട്ടിലെ പ്രേക്ഷകരുടെ ഇഷ്ടഗായികമാരിൽ ഒരാളാണ് മിയ മെഹക്. ഫോർട്ട് കൊച്ചി സ്വദേശിയായ മിയക്കുട്ടിയുടെ പാട്ടുകൾ കേൾക്കാനും ആസ്വദിക്കാനുമായി കാത്തിരിക്കുന്നവരും ഒരുപാടുണ്ട്. ഇപ്പോഴിതാ പാട്ട് കൂട്ടിലെ ഈ കുരുന്നിനൊപ്പം പാട്ട് പാടാൻ എത്തുകയാണ് ചലച്ചിത്ര പിന്നണിഗായികയും ടോപ് സിംഗറിലെ ജഡ്ജസും കൂടിയായ അനുരാധ ശ്രീറാം.
മിയയും അനുരാധയും ചേർന്ന് ഇത്തവണ പാട്ട് വേദിയിൽ ആലപിക്കുന്നത് ഒരു ബോളിവുഡ് ഗാനമാണ്. മേരാ ജൂതാഹേ ജപ്പാൻ എന്ന പാട്ടാണ് ഇരുവരും ചേർന്ന് വേദിയിൽ ആലപിക്കുന്നത്. വളരെ സുന്ദരമായാണ് വേദിയിൽ ഈ പാട്ട് ഇരുവരും ചേർന്ന് പാടുന്നത്.
അതേസമയം എ ആർ റഹ്മാൻ സംഗീത ലോകത്തിന് സമ്മാനിച്ച ഗായികയാണ് അനുരാധ, ബോംബെ എന്ന ചിത്രത്തിൽ റഹ്മാന്റെ ഗാനത്തിന് ഹമ്മിങ് പാടിക്കൊണ്ടായിരുന്നു അനുരാധ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. റഹ്മാന്റെ തന്നെ സംഗീതത്തിൽ പുറത്തിറങ്ങിയ ഇന്ദിര എന്ന ചിത്രത്തിലെ ഇനി അച്ചം ഇല്ലൈ എന്ന ഗാനമാണ് അനുരാധ ആദ്യമായി സോളോ പാടിയത്. പിന്നീടങ്ങോട്ട് പാട്ട് പ്രേമികളുടെ ഹൃദയം കവരുന്ന നിരവധി ഗാനങ്ങളുമായി ഈ ഗായിക തെന്നിന്ത്യൻ സംഗീത ലോകത്തിന് പ്രിയങ്കരിയായി മാറി.
Story highlights: Anuradha sings with Miya amazingily