വന്ദേമാതരം പാടി അവതരിപ്പിച്ച് ആരാധ്യ ബച്ചൻ- വിഡിയോ

February 1, 2022

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരപുത്രിയാണ് ആരാധ്യ ബച്ചൻ. ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ ദമ്പതികളുടെ മകളായ ആരാധ്യയുടെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഐശ്വര്യക്കൊപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോൾ ആരാധ്യയുടെ ഒരു ഡാൻസാണ് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്.

സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ആരാധ്യ അവതരിപ്പിച്ച പരിപാടിയിൽനിന്നുള്ളതാണ് വിഡിയോ. സാരേ ജഹാം സേ അച്ഛാ, വന്ദേമാതരം എന്നീ പാട്ടുകൾക്കാണ് ആരാധ്യ പെർഫോം ചെയ്തിരിക്കുന്നത്. ഒട്ടേറെ ആരാധകരുള്ള താരപുത്രിയാണ് ആരാധ്യ ബച്ചൻ. അച്ഛൻ അഭിഷേക് ബച്ചനും ‘അമ്മ ഐശ്വര്യ റായിക്കുമൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുന്ന ആരാധ്യ ക്യാമറ കണ്ണുകളുടെ പ്രിയങ്കരിയാണ്. 

Read Also: രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ വ്യത്യസ്തനായ ബോളർ; ഐപിഎൽ താരലേലത്തിൽ വലിയ തുകയ്ക്ക് ടീമുകൾ സ്വന്തമാക്കുമെന്ന് രവിചന്ദ്രന്‍ അശ്വിന്‍

ൻപ്, കൊവിഡ് വ്യാപനം ശക്തിപ്രാപിച്ചപ്പോൾ സമൂഹത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവർക്ക് ചിത്രത്തിലൂടെ ആരാധ്യ നന്ദി അറിയിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, പോലീസ്, മുനിസിപ്പാലിറ്റി ജീവനക്കാർ എന്നിവർക്കെല്ലാം ആരാധ്യ ചിത്രത്തിലൂടെ നന്ദി അറിയിച്ചത് ഐശ്വര്യ പങ്കുവെച്ചിരുന്നു. ആരാധ്യയുടെ ചിത്രങ്ങളും നൃത്തവുമെല്ലാം ഐശ്വര്യ റായ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

Story highlights- aradhya bachan’s republic day special performance