രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ വ്യത്യസ്തനായ ബോളർ; ഐപിഎൽ താരലേലത്തിൽ വലിയ തുകയ്ക്ക് ടീമുകൾ സ്വന്തമാക്കുമെന്ന് രവിചന്ദ്രന്‍ അശ്വിന്‍

January 31, 2022

ഫെബ്രുവരി 12, 13 തീയ്യതികളിലായി ബെംഗളൂരുവില്‍ വെച്ച് ഐപിഎൽ താരലേലം നടക്കാനിരിക്കെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെ പേസ് ബൗളര്‍ രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ ഐപിഎൽ ലേലത്തിൽ ടീമുകളുടെ ശ്രദ്ധ പിടിച്ചു പറ്റുമെന്ന് പറഞ്ഞ് ഇന്ത്യൻ സൂപ്പർതാരം രവിചന്ദ്രന്‍ അശ്വിന്‍. ഐപിഎലില്‍ മികച്ച തുകയ്ക്കാവും താരത്തെ ടീമുകള്‍ സ്വന്തമാക്കുകയെന്നും അശ്വ‍ിന്‍ പറഞ്ഞു.

മികച്ച ഇന്‍സ്വിംഗറുകള്‍ എറിയുവാനുള്ള കഴിവ് താരത്തെ വ്യത്യസ്തനാക്കുന്നുവെന്നും അതിനാൽ തന്നെ ടീമുകള്‍ താരത്തെ സ്വന്തമാക്കുവാനായി ശ്രമം തുടരുമെന്നും അശ്വിന്‍ സൂചിപ്പിച്ചു. ഏത് ഫ്രാഞ്ചൈസിയാകും താരത്തെ തിരഞ്ഞെടുക്കുകയെന്ന് തനിക്ക് അറിയില്ലെങ്കിലും താരം തീര്‍ച്ചയായും ഐപിഎലിലുണ്ടാകുമെന്ന് അശ്വിന്‍ വ്യക്തമാക്കി.

“അണ്ടര്‍ 19 ടീമിലെ പേസ് ബൗളര്‍ രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ ഐപിഎൽ ലേലത്തിൽ ടീമുകളുടെ ശ്രദ്ധ പിടിച്ചു പറ്റും. മികച്ച ഇന്‍സ്വിംഗറുകള്‍ എറിയുവാനുള്ള കഴിവ് ഹംഗാര്‍ഗേക്കറിനെ വ്യത്യസ്തനാക്കുന്നത് കൊണ്ട് തന്നെ മികച്ച തുകയ്ക്കാവും താരത്തെ ടീമുകള്‍ സ്വന്തമാക്കുകയെന്ന് ഉറപ്പാണ്. ഹംഗാര്‍ഗേക്കര്‍ തീർച്ചയായും ഐപിഎലിൽ ഉണ്ടാവും. പക്ഷെ ഏത് ഫ്രാഞ്ചൈസിയാകും താരത്തെ തിരഞ്ഞെടുക്കുകയെന്ന് അറിയില്ല”- അശ്വിൻ പറഞ്ഞു.

Read More: ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി ഒരു വിജയമെന്ന് പോണ്ടിങ്ങ്; ടെസ്റ്റ് ക്യാപ്റ്റനായി തുടരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു

അതേ സമയം ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ശൃംഖലകളിലൊന്നായ ടാറ്റ ഗ്രൂപ്പ് ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്‌പോൺസറാവും. 2023 വരെ കോൺട്രാക്ടുണ്ടായിരുന്ന വിവോ പിന്മാറിയതോടെയാണ് ടാറ്റ ടൈറ്റിൽ സ്പോൺസറായി വരുന്നത്.

Story Highlights: Aswin says all IPL Teams will have eyes on Rajvardhan Hangargekar