‘വണ്ടിത്താവളം പിന്നെ ജപ്പാനല്ലേ..’; ‘അർച്ചന 31 നോട്ട്ഔട്ട്’-ലെ രസികൻ രംഗം

മലയാള സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി.‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഐശ്വര്യ ഇന്ന് വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന അർച്ചന 31 നോട്ട്ഔട്ട് എന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
ചിത്രത്തിലെ ഒരു രസികൻ രംഗവും റിലീസിന് പിന്നാലെ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അതേസമയം, ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഖിൽ അനിൽകുമാർ ആണ്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ അധ്യാപികയുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ഐശ്വര്യയ്ക്ക് പുറമെ ഇന്ദ്രൻസ്, രമേശ് പിഷാരടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.അതേസമയം ടൊവിനോ തോമസിനും സുരാജ് വെഞ്ഞാറന്മൂടിനുമൊപ്പം അഭിനയിച്ച കാണെക്കാണെ ആണ് ഐശ്വര്യയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ എത്തിയ ചിത്രം. മനു അശോകന് ആണ് ചിത്രത്തിന്റെ സംവിധാനം നിര്വഹിച്ചത്.
Read Also: ‘നിങ്ങളെപ്പോലെ ആരുമില്ല ലതാജി..’; പ്രിയഗായികയുടെ ഓർമ്മയിൽ ഗാനം ആലപിച്ച് സൽമാൻ ഖാൻ
അതേസമയം, കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാളത്തിലും തമിഴിലുമെല്ലാം നടി സജീവമാണ്. ഇപ്പോഴിതാ, ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. നടൻ ആര്യയുടെ നായികയായാണ് ഐശ്വര്യ ലക്ഷ്മി വേഷമിടുന്നത്. ഒരു സയൻസ് ഫിക്ഷൻ ചിത്രമാണെന്നാണ് സൂചന. ആര്യയുടെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണ് ഇത്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു.
Story highlights- Archana 31 Not Out – Sneak Peek