‘ബീസ്റ്റി’ലെ അറബിക് മേളം- ഹബിബോ ഗാനത്തിന് ചുവടുവെച്ച് സംവിധായകൻ ആറ്റ്‌ലിയും ഭാര്യ പ്രിയയും

February 21, 2022

വിജയ് നായകനായ ‘ബീസ്റ്റ്’ എന്ന ചിത്രത്തിലെ ആദ്യ സിംഗിൾ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. അനിരുദ്ധ് രവിചന്ദർ ഈണംപകർന്ന ഗാനം ഹിറ്റായിമാറിയിരിക്കുകയാണ് . നിരവധി അഭിനേതാക്കളും ആരാധകരും വിസ്മയിപ്പിക്കുന്ന ഗാനത്തിന് ആവേശം പകരുന്ന ചുവടുകളുമായി എത്തിയിരുന്നു. ഹബിബോ എന്ന ഗാനത്തിന് അടുത്തിടെ, സാമന്തയും ചുവടുവെച്ചിരുന്നു.

ഇപ്പോഴിതാ, സംവിധായകൻ ആറ്റ്‌ലിയും ഭാര്യയും നടിയുമായ പ്രിയയും ഒന്നിച്ച ‘അറബിക് കുത്ത്’ പാട്ടിന് ചുവടുവയ്ക്കുകയാണ്. വിജയ്‌യ്‌ക്കൊപ്പം മൂന്ന് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സംവിധാനം ചെയ്ത ആറ്റ്‌ലി, ഭാര്യ പ്രിയയ്ക്കും കലാസംവിധായകൻ മുത്തുരാജിനുമൊപ്പമാണ് ‘അറബിക് കുത്ത്’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നത്. രസകരമായ നൃത്തം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അതേസമയം, ഷാരൂഖ് ഖാൻ നായകനാകുന്ന ഒരു ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ആറ്റ്‌ലി ഇപ്പോൾ.

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള ചലച്ചിത്രതാരമാണ് വിജയ്. വിജയ്-യുടെ കരിയറിലെ 65-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്. നെല്‍സണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Read Also: 6 വർഷങ്ങൾക്ക് ശേഷം വീണ്ടും റാങ്കിങ്ങിൽ ഒന്നാമത്; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ ടീമും നായകനും

അതേസമയം ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ബീസ്റ്റ്. ജ ഹെഗ്ഡെ ചിത്രത്തില്‍ വിജയ്-യുടെ നായികയായെത്തുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മാണം.

ബീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് നിർമ്മിക്കുന്ന തന്റെ അടുത്ത ചിത്രത്തിൽ വംശി പൈഡിപ്പള്ളിയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള ഒരുക്കത്തിലാണ് വിജയ്. 

Story highlights- Atlee and Priya’s ‘Arabic Kuthu’ version