ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ ഹൃദയത്തിലെ മെലഡി ഗാനം പ്രേക്ഷകരിലേക്ക്

February 23, 2022

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ചിത്രമാണ് ഹൃദയം. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഫെബ്രുവരി 18 മുതൽ ഡിസ്‌നി ഹോട്ട്സ്റ്റാറിലും എത്തിയിരിക്കുകയാണ്. അരുൺ നീലകണ്ഠൻ എന്ന നായകന്റെ ബിരുദാനന്തര ബിരുദം മുതൽ വൈവാഹിക ജീവിതം വരെയുള്ള മാറ്റങ്ങളുടെ വിവിധ ഘട്ടങ്ങളെ വിവരിക്കുന്നതാണ് സിനിമ. പ്രണയവും സൗഹൃദവും എല്ലാം ഇടകലർത്തി ചിത്രം പ്രേക്ഷകരിൽ ആവേശം നിറയ്ക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

ചിത്രത്തിലെ ബസ് കർ ജി എന്ന ഹിന്ദി ഗാനമാണ് എത്തിയിരിക്കുന്നത്.  പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിടുന്ന ഹൃദയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ എത്തിയത്.

Read Also: ‘ഞങ്ങൾ പരസ്പരം ഓരോ ടെക്സ്റ്റ് മെസ്സേജും തുടങ്ങുന്നത് പോലെ, ചക്കരേ എവിടെയാ?’- ഹൃദയംതൊടുന്ന കുറിപ്പുമായി ദുൽഖർ സൽമാൻ

അതേസമയം, ഹൃദയത്തിൽ 15 പാട്ടുകൾ ഉണ്ടെന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിൽ ഇപ്പോൾ നിലവിൽ ഇല്ലാത്ത ഓഡിയോ കാസറ്റുകൾ ഹൃദയത്തിലൂടെ തിരികെയെത്തിക്കുകയും ചെയ്തു അണിയറപ്രവർത്തകർ.

Story highlights- Bas Kar Ji Video Song