“എന്നെ ഇത് വരെ എത്തിച്ചത് ധോണിക്കുണ്ടായിരുന്ന വിശ്വാസം”; ചെന്നൈ ടീമിൽ തിരികയെത്തിയ ദീപക് ചാഹറിന്റെ വാക്കുകൾ ശ്രദ്ധേയമാവുന്നു
ഐപിഎൽ മെഗാ താരലേലം അവസാനിക്കുമ്പോൾ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലേക്ക് തിരികയെത്തി ഇന്ത്യൻ സൂപ്പർതാരം ദീപക് ചാഹർ. 14 കോടി മുടക്കിയാണ് ചാഹറിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും ടീമിലെത്തിച്ചത്. ഐപില്‍ മെഗാതാരലേലത്തില്‍ മൂല്യമേറിയ താരങ്ങളില്‍ രണ്ടാമനായിരുന്നു ദീപക് ചാഹര്‍. 2018ലാണ് ചാഹര്‍ ആദ്യമായി ചെന്നൈയുടെ ഭാഗമാകുന്നത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ ചെന്നൈ നേടിയപ്പോൾ ബാറ്റുകൊണ്ടും പന്തുകൊണ്ടും ചാഹർ നിർണായക പങ്കുവഹിച്ചു. 58 വിക്കറ്റുകളാണ് ചെന്നൈ ജേഴ്സിയില്‍ താരം നേടിയത്.
ഇപ്പോൾ ചെന്നൈയിൽ തിരിച്ചെത്തിയ സന്തോഷം പ്രകടിപ്പിച്ച് ചാഹർ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. ചെന്നൈ അല്ലാതെ മറ്റൊരു ടീമിന് വേണ്ടി കളിക്കുന്നത് ചിന്തിക്കാൻ പോലുമാവില്ലെന്നാണ് ചാഹർ പറയുന്നത്. തന്നെ ഇത് വരെ എത്തിച്ചത് ചെന്നൈ ക്യാപ്റ്റനായ ധോണിക്ക് തന്നിലുണ്ടായിരുന്ന വിശ്വാസമാണെന്നും ചാഹർ കൂട്ടിച്ചേർത്തു.
“ഒരു താരത്തിന്റെ കഴിവ് പലപ്പോഴും പണം കൊണ്ട് അളക്കപ്പെടരുത്. ഞാന്‍ പത്ത് ലക്ഷത്തിനും 80 ലക്ഷത്തിനും കളിച്ചിട്ടുണ്ട്. ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് മാത്രമാണ് എന്റെ ലക്ഷ്യം. ശരിയാണ്, ചെന്നൈ എന്നില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചു. എന്നാാല്‍ അതിനുമപ്പുറത്ത് 2018 സീസണില്‍ ധോണിക്ക് എന്നില്‍ വിശ്വാസമുണ്ടായിരുന്നു. എന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. എന്നെ ഇതുവരെ എത്തിച്ചതും ആ വിശ്വാസമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് അല്ലാതെ മറ്റൊരു ജേഴ്സിയില്‍ കളിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ പോലുമാകില്ല. ടീമിന് വേണ്ടി നന്നായി കളിക്കുകയെന്ന് മാത്രമാണ് ലക്ഷ്യം. ഇത്രയും തുകയ്ക്ക് എനിക്ക് വിളിവരുമെന്ന് പ്രതീക്ഷിച്ചില്ല. എനിക്കുവേണ്ടിയുള്ള വിളി നിര്‍ത്തിയിരുന്നെങ്കില്‍ എന്നു ഞാന്‍ കരുതുക പോലും ചെയ്തു.” ചാഹര്‍ പറഞ്ഞു.
Read More: ഹൃദയം സെറ്റിൽ പ്രണവിനൊപ്പം ആടിപ്പാടി വിനീത് ശ്രീനിവാസൻ- വിഡിയോ
നില്വില് കൊല്‍ക്കത്തയിലാണ് ചാഹര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയാണ് ചാഹര്‍ അടുത്തതായി കളിക്കുക. വിന്‍ഡീസിനെതിരെ ഏകദിന പരമ്പരയിലെ ഒരു മത്സരത്തില്‍ കളിക്കാനുള്ള അവസരം ചാഹറിന് ലഭിച്ചപ്പോൾ മികച്ച പ്രകടനമാണ് ബാറ്റുകൊണ്ടും പന്തുകൊണ്ടും താരം പുറത്തെടുത്തത്.
Story Highlights: Deepak Chahar back in CSK