ഹൃദയം സെറ്റിൽ പ്രണവിനൊപ്പം ആടിപ്പാടി വിനീത് ശ്രീനിവാസൻ- വിഡിയോ

February 15, 2022

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ചിത്രമാണ് ഹൃദയം. തിയേറ്ററുകളിൽ വിജയകരമായി 25 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ് ചിത്രം. അരുൺ നീലകണ്ഠൻ എന്ന നായകന്റെ ബിരുദാനന്തര ബിരുദം മുതൽ വൈവാഹിക ജീവിതം വരെയുള്ള മാറ്റങ്ങളുടെ വിവിധ ഘട്ടങ്ങളെ വിവരിക്കുന്നതാണ് സിനിമ. പ്രണയവും സൗഹൃദവും എല്ലാം ഇടകലർത്തി ചിത്രം പ്രേക്ഷകരിൽ ആവേശം നിറയ്ക്കുകയാണ്.

സിനിമ കാണുമ്പോൾ പ്രേക്ഷകർക്കുള്ള ആവേശത്തിന്റെ ഇരട്ടിയാണ് സിനിമയുടെ ചിത്രീകരണ സമയത്ത് വിനീത് ശ്രീനിവാസൻ അടക്കമുള്ളവർക്കുണ്ടായിരുന്നത്. ഇപ്പോഴിതാ, സെറ്റിൽ നിന്നുള്ള ഒരു വിഡിയോ ശ്രദ്ധനേടുകയാണ്. ലൊക്കേഷനിൽ ദർശന എന്ന ഗാനത്തിനൊപ്പം ആടിപ്പാടുകയാണ് അണിയറപ്രവർത്തകർ. വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലുമെല്ലാം പാട്ടിനൊപ്പം ചുവടുവയ്ക്കുന്നു.

അതേസമയം, ഭൂരിഭാഗം പ്രേക്ഷകരും ചിത്രം വളരെയധികം ആസ്വദിച്ചതായാണ് തിയേറ്ററിലെ വിജയം സൂചിപ്പിക്കുന്നത്. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ, വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ഓൺലൈൻ റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ ഒടിടി റിലീസിനായി കാത്തിരിക്കുന്ന എല്ലാവർക്കും, ഫെബ്രുവരി 18 മുതൽ ഡിസ്‌നി ഹോട്ട്സ്റ്റാറിൽ.. ഹൃദയം തിയേറ്ററുകളിലും തുടരും’- വിനീത് കുറിക്കുന്നു.

Read Also: ജീവിതത്തിൽ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സമയവും ആഗ്രഹവും എല്ലാവർക്കും ഉണ്ടാവണം; ശ്രദ്ധനേടി പ്രണയദിനത്തിൽ വിഘ്നേഷ് ശിവൻ പങ്കുവെച്ച ചിത്രങ്ങൾ

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിടുന്ന ഹൃദയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ എത്തിയത്.

Story highlights- pranav mohanlal and vineeth sreenivasan dancing