സഞ്ജുവിൻറെ വരവ് കാത്ത് ആരാധകർ; ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടി 20 ഇന്ന്
ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടി 20 മത്സരം ഇന്ന് നടക്കാനിരിക്കെ സഞ്ജു സാംസണിന്റെ കളി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള സ്ക്വാഡിലുള്ള സഞ്ജുവിനെ ഇന്ന് നടക്കുന്ന ആദ്യ ടി 20 യില്‍ കളിപ്പിക്കാനിടയുണ്ട്. രോഹിത് ശര്‍മ്മ നല്കുന്ന സൂചനയും സഞ്ജുവിന് പ്രതീക്ഷയാണ്.
ഈ വർഷം നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിന്റെ മുന്നോടിയായി കൂടിയാണ് സെലക്ടർമാർ ഈ പരമ്പരയെ കാണുന്നത്. വെസ്റ്റ് ഇൻഡീസുമായുള്ള പരമ്പരയിലെ താരം സൂര്യകുമാർ യാദവ് കളിക്കാത്ത സാഹചര്യത്തിൽ സഞ്ജു ഇന്ന് കളിക്കാനുള്ള സാധ്യത കൂടുതലാണ്. വിരാട് കോലിക്കും ഋഷഭ് പന്തിനും നേരത്തെ വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ ടീമില്‍ ബാറ്റര്‍മാരായി നിലവില്‍ നായകന് രോഹിത് ശര്‍മ്മ, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്, ഇഷാന് കിഷന്, ദീപക് ഹൂഡ, വെങ്കടേഷ് അയ്യര്‍ എന്നിവരാണുള്ളത്. രോഹിത്തും ഇടംകൈയന്‍ ബാറ്റര്‍ ഇഷാന് കിഷനും ടീമില്‍ സ്ഥാനമുറപ്പിക്കുമ്പോൾ വിന്‍ഡീസിനെതിരെ കളിച്ചപോലെ വെങ്കടേഷ് ആറാം നമ്പറില്‍ തുടരാനാണ് സാധ്യത. ഏഴാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തിരിച്ചെത്തുമ്പോൾ സൂര്യകുമാറിനെ പോലെ ക്രീസിലെത്തിയാലുടന്‍ ആഞ്ഞടിക്കാന്‍ കരുത്തുള്ള സഞ്ജു നാലാമനായോ അഞ്ചാമനായോ ടീമിലെത്തുമെന്ന് കരുതാം.
Read More: 9-ാം വാർഡിലെ മെമ്പർ രമേശനും കൂട്ടരും പ്രേക്ഷകരിലേക്ക് എത്തുന്നു, ചിത്രം നാളെ മുതൽ…
ലങ്കൻ സ്പിൻ ബൗളിംഗാണ് സഞ്ജു നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ വെല്ലുവിളി. അതേസമയം ഐസൊലേഷനിൽ തുടരുന്ന ലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക ഇന്ന് കളിക്കില്ലെന്നുറപ്പാണ്. സഞ്ജു സാംസണെതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് ഹസരങ്ക. 11 പന്തുകളില്‍ മൂന്ന് തവണ സഞ്ജുവിന്റെ വിക്കറ്റെടുക്കാന്‍ ഹസരങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് ഹസരങ്ക.
Story Highlights: Fans waiting to see Sanju Samson in Indian team