താരന്റെ ശല്യമകറ്റാൻ ഇഞ്ചികൊണ്ടൊരു പ്രയോഗം

February 13, 2022

സുഗന്ധവ്യഞ്ജനമായ ഇഞ്ചി നൂറ്റാണ്ടുകളായി ഭക്ഷണത്തിലും ഔഷധ കാര്യങ്ങളിലും ഉപയോഗിക്കുന്നതാണ്. വീക്കം, ചെറുകുടൽ രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം ഫലപ്രദമായി ഇഞ്ചി ഉപയോഗിക്കാം. എന്നാൽ, മുടിയുടെ ആരോഗ്യത്തിന് ഇഞ്ചിയോളം ഫലപ്രദമായ മറ്റൊന്നില്ല.

ദീർഘകാലാടിസ്ഥാനത്തിൽ, ചർമ്മസംരക്ഷണത്തിൽ ഉപയോഗിക്കുന്നതുപോലെ തന്നെ മുടി സംരക്ഷണ രീതികളും പ്രധാനമാണ്. മുടി ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള ഒരു സാധാരണ വൈദ്യചികിത്സയായി ഇഞ്ചി കണക്കാക്കപ്പെടുന്നില്ലെങ്കിലും ഇത് മുടിയുടെ വളർച്ച മെച്ചപ്പെടുത്തുമെന്ന് ചിലർ അവകാശപ്പെടുന്നു. മുടി കൊഴിച്ചിലിന്റെ നിരക്ക് ഇഞ്ചി കുറയ്ക്കുമെന്ന് ശാസ്ത്രീയമായി പറയാനാകില്ലെങ്കിലും വലിയ മാറ്റം മുടിയുടെ ആരോഗ്യത്തിൽ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ഇഞ്ചിയുടെ ആന്റി ബാക്ടീരിയൽ, ആന്റി മൈക്രോബിയൽ കഴിവുകൾ ചർമത്തിലെ പലതരം അണുബാധകൾ തടയാൻ സഹായിക്കുന്നു. ആദ്യം രണ്ടോ മൂന്നോ ഇഞ്ചി ചെറിയ കഷ്ണങ്ങളായി മുറിക്കുക. കഷ്ണങ്ങളാക്കിയ ഇഞ്ചി കുറച്ച് വെള്ളം ചേർത്ത് ചെറുതായി തിളപ്പിക്കുക. വെള്ളത്തിന്റെ നിറം ഇളം തവിട്ടു നിറമാകുമ്പോൾ തീയണക്കുക. വെള്ളം അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക.

Read More: ‘വണ്ടിത്താവളം പിന്നെ ജപ്പാനല്ലേ..’; ‘അർച്ചന 31 നോട്ട്ഔട്ട്’-ലെ രസികൻ രംഗം

പിന്നീട്, അരിപ്പയിൽ ശേഷിക്കുന്ന ഇഞ്ചി പിഴിഞ്ഞ് നീരെടുത്ത ശേഷം തണുപ്പിക്കുക. ശേഷം ഒരു ചെറിയ സ്പ്രേ കുപ്പിയിലേക്ക് ഒഴിച്ച് തലയിൽ സ്പ്രേ ചെയ്യുകയോ അല്ലെങ്കിൽ ദിവസവും ഉപയോഗിക്കുന്ന എണ്ണയിൽ കലർത്തി തലയിൽ പുരട്ടുകയോ ചെയ്യാം. പതിനഞ്ചു ദിവസം തുടർച്ചയായി ചെയ്യുമ്പോൾ തന്നെ മാറ്റമുണ്ടാകും.

Story highlights- ginger for hair