‘കാണാക്കുയിലേ..’; മനംകവർന്ന് ‘ബ്രോ ഡാഡി’യിലെ ഗാനം

February 2, 2022

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ബ്രോ ഡാഡി. സംവിധാനത്തിന് പുറമെ ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട് പൃഥ്വിരാജ്. അച്ഛനും മകനുമായാണ് മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇപ്പോഴിതാ, സിനിമയിലെ മനോഹരമായൊരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

ദീപക് ദേവ് ഈണം പകർന്ന ‘കാണാക്കുയിലേ..’ എന്ന ഗാനത്തിന്റെ വിഡിയോ ആണ് എത്തിയിരിക്കുന്നത്. എവുഗിനും ആൻ ആമിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മോഹൻലാൽ, പൃഥ്വിരാജ്, മീന സാഗർ, കനിഹ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്.

Read Also:ഇങ്ങനെയൊരു സിനിമ പിന്നീട് മലയാളത്തിൽ സംഭവിച്ചിട്ടില്ല; തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയെപ്പറ്റി വിനീത് ശ്രീനിവാസൻ

 അതേസമയം,  ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ്.  ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന ചിത്രമായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലും മോഹൻലാൽ ആയിരുന്നു നായകൻ. ബ്രോ ഡാഡിക്ക് ശേഷം, ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും ഇരുവരും വീണ്ടും ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Story highlights- kanakkuyile song from bro daddy