സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു
February 8, 2022

സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സ്ഥിതിയിലാണ് ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചത്.
അതോടൊപ്പം സ്കൂളുകളുടെ പ്രവർത്തനവും സാധാരണഗതിയിലാക്കാൻ തീരുമാനമായി. ഈ മാസം 28 മുതൽ സ്കൂളുകളുടെ പ്രവർത്തന സമയം രാവിലെ മുതൽ വൈകുന്നേരം വരെയായിരിക്കും. എന്നാൽ ക്ലാസ്സുകളിൽ ഒരുസമയം അൻപതു ശതമാനം കുട്ടികൾക്ക് മാത്രമേ പ്രവേശനമുള്ളൂ.
Read Also: പച്ചവെള്ളത്തിൽ ഇട്ടാൽ ചോറാകുന്ന മാജിക്കൽ അരി; കേരളത്തിന്റെ മണ്ണിലും താരമായി അഘോനി ബോറ
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ച് ജില്ലകളിൽ നിയന്ത്രണം തുടരാനും തീരുമാനമായി.
Story highlights- kerala withdraws sunday lockdown