പച്ചവെള്ളത്തിൽ ഇട്ടാൽ ചോറാകുന്ന മാജിക്കൽ അരി; കേരളത്തിന്റെ മണ്ണിലും താരമായി അഘോനി ബോറ

February 8, 2022

ഭക്ഷണം പാകം ചെയ്യുമ്പോൾ ഏറ്റവുമധികം സമയമെടുക്കുന്നത് അരി പാകമാകാനാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് വിശക്കുമ്പോൾ ചോറുണ്ടാക്കി കഴിക്കാമെന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ, വെറും പച്ചവെള്ളമൊഴിച്ചാൽ തന്നെ പാകമാകുന്ന ഒരുതരം ഹൈബ്രിഡ് അരി ശ്രദ്ധനേടുകയാണ്. ഇത് കഴിക്കാൻ വെള്ളം ചേർത്താൽ മതി. അഘോനി ബോറ എന്നാണ് അരിയുടെ പേര്. ഇത് ഫ്രീസ്-ഡ്രൈഡ് അല്ല. അരിയുടെ രീതി അങ്ങനെ തന്നെയാണ്. പാചകം ചെയ്യേണ്ട ആവശ്യമില്ലാത്തതിനാൽ ഇത് പലർക്കും വളരെയധികം ആശ്വാസം പകരുന്ന ഒന്നാണ്.

അസ്സമിന്റെ ചില ഭാഗങ്ങളിൽ, ജൂണിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന നെൽകൃഷിയുടെ ഏറ്റവും ചൂടേറിയതും കഠിനമായതുമായ കാലഘട്ടത്തിൽ കർഷകർ ഉപയോഗിക്കുന്ന അരിയാണ് ഇത്. അസ്സമിലെ ആദിവാസി വിഭാഗമാണ് ഈ അരി ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ആസ്സാമിൽ നിന്നും കോഴിക്കോട് വെള്ളന്നൂർ എത്തിയിരിക്കുകയാണ് അഘോനി ബോറ.

Read Also: ഡൗൺ സിൻഡ്രോമിനെ തോൽപ്പിച്ചു; ഫാഷൻ ലോകത്തേക്ക് ചുവടുവെച്ച് ഒരു 22 കാരി

മാജിക്കൽ അരി എന്നാണ് അഘോനി ബോറ അറിയപ്പെടുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ അരിയെക്കുറിച്ച് അറിഞ്ഞ സുനിൽ എന്ന വ്യക്തിയാണ് ആസ്സാമിലെ പട്ടാളക്കാരനായ ബന്ധു വഴി നെല്ല് നാട്ടിലെത്തിച്ച് കൃഷി ചെയ്തത്. ഈ അരിയുടെ വിശേഷങ്ങൾ അറിയാൻ ഒട്ടേറെപ്പേരാണ് ഇപ്പോൾ ഇവിടേക്ക് എത്തുന്നത്.

Story highlights- aghoni bora rice grains that need no cooking unveiled in kerala