നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

February 17, 2022

സിനിമ- സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെ ഉണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ നാലു മണിയോടെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.

2001-ൽ പുറത്തിറങ്ങിയ ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. വിണ്ണൈ താണ്ടി വരുവായ, കുഞ്ഞി രാമായണം, ഒരു വടക്കൻ സെൽഫി തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

Story highlights:Kottayam Pradeep passed away