ആലിയയുടെ ഗംഗുഭായിയെ അനുകരിച്ച് കുഞ്ഞ് കിയാര, അതിശയിപ്പിക്കുന്ന ഭാവാഭിനയമെന്ന് സോഷ്യൽ മീഡിയ

February 11, 2022

ബോളിവുഡിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. താരത്തിന്റെ ഒരോ ചിത്രങ്ങളും ഏറെ ആവേശത്തോടെയാണ് സിനിമ പ്രേമികൾ സ്വീകരിക്കുന്നതും. ഇപ്പോഴിതാ ചലപിച്ചിത്രപ്രേമികൾ കാത്തിരിക്കുന്ന ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഗംഗുഭായ് കത്തിയവാഡി’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ ഗംഗുഭായ് എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത എന്നാൽ അതിശയിപ്പിക്കുന്ന ലുക്കിലാണ് ചിത്രത്തിൽ ആലിയ എത്തുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ആലിയയുടെ ഗംഗുഭായ് എന്ന കഥാപാത്രത്തെ അനുകരിക്കുന്ന ഒരു കുഞ്ഞിന്റെ വിഡിയോയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

കിയാര ഖന്ന എന്ന പെൺകുട്ടിയാണ് ആലിയയുടെ ഗാംഗുഭായിയെ അനുകരിക്കുന്നത്. വെള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായാണ് വിഡിയോയിൽ കിയരായും പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ ആലിയയുടെ ഡയലോഗുകൾ അതിഗംഭീരമായ ഭാവങ്ങളോടെ അനുകരിക്കുന്നുമുണ്ട് ഈ കുരുന്ന്.അതേസമയം ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത് കിയാരയുടെ ‘അമ്മ ശിവാനി ഖന്നയാണ്.

Read also: കൊടുംതണുപ്പിൽ പൊട്ടിത്തെറിക്കുന്ന മരങ്ങൾ; ഞെട്ടലോടെ സമീപവാസായികൾ, ആശങ്ക നിറച്ച പ്രതിഭാസത്തിന് പിന്നിൽ…

അതേസമയം ഗംഗുഭായ് ആയി മാറുന്ന ഗംഗയുടെ ജീവിതം പറയുന്ന ചിത്രമാണിത്. ഹുസ്സൈൻ സെയ്ദിയുടെ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് ചിത്രം എന്നാണ് സൂചന. ബൻസാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജയ് ലീല ബൻസാലിയും പെൻ സ്റുഡിയോസിന്റെ ബാനറിൽ ഡോക്ടർ ജയന്തി ലാൽ ഗാഡയും ചേർന്നാണ് നിർമാണം. ഫെബ്രുവരി 25നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

Story highlights: Little girl imitates Alia Bhatt