എല്ലാ ഭാവങ്ങളും ഈ കൈകളിൽ ഭദ്രം; ഇത് മാജിക്കൽ, വിഡിയോ പങ്കുവെച്ച് അജു വർഗീസും

February 9, 2022

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയുടെ സിനിമകൾക്കായി കാത്തിരിക്കാറുണ്ട് സിനിമ പ്രേമികൾ. പ്രണയവും രൗദ്രവും ഹാസ്യവുമടക്കം എല്ലാ ഭാവങ്ങളും തന്നിൽ ഭദ്രമെന്ന് തെളിയിച്ച ഈ അത്ഭുതപ്രതിഭ, മലയാളികൾക്ക് സമ്മാനിച്ചതും ഇതിനോടകം മികച്ച ഒട്ടനവധി കഥാപാത്രങ്ങളെയാണ്. ഇനിയും നിരവധി കഥാപാത്രങ്ങളുമായി തിരക്കുള്ള താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത് ഭീഷ്മപർവം, പുഴു തുടങ്ങിയ ചിതങ്ങളാണ്. അതേസമയം മമ്മൂട്ടി സിബിഐ ഓഫീസറായി വേഷമിടുന്ന സിബിഐയുടെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണവുമായി തിരക്കിലാണ് താരമിപ്പോൾ. അതിനിടെ പ്രേക്ഷകപ്രീതി നേടുകയാണ് മമ്മൂട്ടിയുടേതായി പുറത്തുവന്ന ഒരു വിഡിയോ.

മമ്മൂട്ടി വെള്ളിത്തിരയിൽ അനശ്വരമാക്കിയ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തമിഴ് ആന്തോളജി ചിത്രം നവരസയുടെ ഗാനത്തിന്റെ അകമ്പടിയോടെ എത്തുന്ന വിഡിയോ സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ പങ്കുവെച്ചിട്ടുണ്ട്. നടൻ അജു വർഗീസ് മാജിക്കൽ എന്ന തലക്കെട്ടോടെയാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read also: ജോലിയുപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങി, ഇന്ന് രാജീവ് പേരയ്ക്ക വിറ്റ് സമ്പാദിക്കുന്നത് ലക്ഷങ്ങൾ

അതേസമയം വൺ ആണ് മമ്മൂട്ടിയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. സിനിമയിൽ മുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അതേസമയം നന്‍പകല്‍ നേരത്ത് മയക്കം, ബിലാല്‍, സി.ബി.ഐ 5, പുഴു, ഭീഷ്മപർവം എന്നീ ചിത്രങ്ങളാണ് മമ്മൂക്കയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ.

Story highlights: Mammootty navarasa video shares aju varghese