സെൽവ നിറഞ്ഞാടിയ മിന്നൽക്കൊടി ഗാനം; ഹൃദയംകവർന്ന് ‘ഹൃദയ’ത്തിലെ ഗാനം പ്രേക്ഷകരിലേക്ക്

February 19, 2022

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ചിത്രമാണ് ഹൃദയം. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഫെബ്രുവരി 18 മുതൽ ഡിസ്‌നി ഹോട്ട്സ്റ്റാറിലും എത്തിയിരിക്കുകയാണ്. അരുൺ നീലകണ്ഠൻ എന്ന നായകന്റെ ബിരുദാനന്തര ബിരുദം മുതൽ വൈവാഹിക ജീവിതം വരെയുള്ള മാറ്റങ്ങളുടെ വിവിധ ഘട്ടങ്ങളെ വിവരിക്കുന്നതാണ് സിനിമ. പ്രണയവും സൗഹൃദവും എല്ലാം ഇടകലർത്തി ചിത്രം പ്രേക്ഷകരിൽ ആവേശം നിറയ്ക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ ഒരു ഹിറ്റ് ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

മിന്നൽക്കൊടി എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. സൗഹൃദത്തിന്റെ ആഘോഷമായ ഗാനം തിയേറ്ററുകളിൽ വലിയ ആവേശം വിതറിയിരുന്നു. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിടുന്ന ഹൃദയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ എത്തിയത്.

Read Also: ആറാട്ടിൽ ഇളകി മറിഞ്ഞ് കേരളക്കര; തിയേറ്ററുകൾ ഉത്സവപ്പറമ്പാക്കി പ്രേക്ഷകർ

അതേസമയം, ഹൃദയത്തിൽ 15 പാട്ടുകൾ ഉണ്ടെന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിൽ ഇപ്പോൾ നിലവിൽ ഇല്ലാത്ത ഓഡിയോ കാസറ്റുകൾ ഹൃദയത്തിലൂടെ തിരികെയെത്തിക്കുകയും ചെയ്തു അണിയറപ്രവർത്തകർ.

Story highlights- minnalkodi song from hridayam