പ്രായം അറുപത്തിയൊന്ന്; ഒറ്റ ടേക്കിൽ ഊർജം വിതറുന്ന ചുവടുകളുമായി മോഹൻലാൽ- റിഹേഴ്സൽ വിഡിയോ

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ് ആറാട്ട് എന്ന ചിത്രം. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി ഒരുങ്ങിയ ചിത്രം ഒരു എന്റർടൈനർ ആണ്. ചിത്രത്തിന്റെ പ്രധാന ആകർഷണം മോഹൻലാലിൻറെ നൃത്തമാണ്. ഇപ്പോഴിതാ, ചിത്രത്തിനായുള്ള റിഹേഴ്സൽ വിഡിയോ ശ്രദ്ധ നേടുകയാണ്.
ഒറ്റ ടേക്കിൽ ഊർജം വിതറുന്ന ചുവടുകളുമായി മോഹൻലാൽ വിസ്മയിപ്പിക്കുകയാണ്. പ്രായം അറുപത്തിയൊന്നായിട്ടും ചുവടുകൾക്ക് ആവേശമൊന്നും കുറഞ്ഞിട്ടില്ലെന്നാണ് ആരാധകർ വിഡിയോക്ക് കമന്റായി കുറിക്കുന്നത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നെയ്യാറ്റിന്‍കര ഗോപന് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലും. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, പുലിമുരുകന് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉദയ് കൃഷ്ണയും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍. ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നതും ഇത് ആദ്യമായാണ്.
അതേസമയം മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഒരു ആകര്‍ഷണമാണ്. 2255 എന്ന നമ്പറാണ് കാറിന് നല്‍കിയിരിക്കുന്നത്. ടീസറിലും ഈ കാര്‍ ഇടം പിടിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ രാജാവിന്റെ മകന് എന്ന ചിത്രത്തിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്ന താരത്തിന്റെ മാസ് ഡയലോഗിനേയും ഈ നമ്പര്‍ ഓര്‍മപ്പെടുത്തുന്നു.
Story highlights- mohanlal’s dance rehersal video