ഇത് ഉണ്ണി മുകുന്ദൻ അല്ലെന്ന് ആരാ പറഞ്ഞത്; ആ വരവും നോട്ടവും മാത്രമല്ല ശബ്ദത്തിലും ഉണ്ണി മുകുന്ദൻ തന്നെ, വൈറൽ പെർഫോമൻസ്

February 3, 2022

ടെലിവിഷൻ ആസ്വാദകർക്ക് മികച്ച ദൃശ്യാനുഭൂതി സമ്മാനിക്കുന്ന പരിപാടിയാണ് കോമഡി ഉത്സവം. കലാലോകത്തെ നിരവധി പ്രതിഭകളെ ഇതിനോടകം പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ഉത്സവവേദിയിൽ ഇത്തവണ എത്തിയിരിക്കുന്നത് രഞ്ജു എന്ന കലാകാരനാണ്. മലയാളികളുടെ പ്രിയനടൻ ഉണ്ണി മുകുന്ദന് സ്പോട്ട് ഡബ്ബുമായാണ് രഞ്ജു വേദിയിൽ എത്തിയത്. ഉണ്ണി മുകുന്ദന്റെ വലിയൊരു ആരാധകൻ കൂടിയായ രഞ്ജു സാക്ഷാൽ ഉണ്ണി മുകുന്ദന്റെ മുൻപിൽ വെച്ചാണ് അദ്ദേഹത്തെ അനുകരിച്ചത്.

ഉണ്ണി മുകുന്ദന്റെ ശബ്ദത്തെ അനുകരിക്കാൻ വേദിയിലെത്തിയ താരം ആ നോട്ടവും നടത്തവും അടക്കം ഉണ്ണി മുകുന്ദന്റെ ഭാവങ്ങൾ അതേപടി വേദിയിൽ എത്തിക്കുകയായിരുന്നു. ഉണ്ണി മുകുന്ദൻ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രമാദിത്യൻ, ഭ്രമം, മേപ്പടിയാൻ എന്നീ ചിത്രത്തിലെ കഥാപാത്രങ്ങൾക്കാണ് രഞ്ജു കോമഡി ഉത്സവവേദിയിൽ സ്പോട്ട് ഡബ്ബ് ചെയ്തത്.

Read also: അച്ചായന്റെ മിന്നൽ ഡ്രൈവിങ്; സമൂഹമാധ്യമങ്ങളിൽ താരമായി ഒരു ആനവണ്ടിയും അതിന്റെ ഡ്രൈവറും, വിഡിയോ

രഞ്ജുവിന്റെ പ്രകടനങ്ങൾക്ക് ഉത്സവവേദിയിൽ മികച്ച അഭിനന്ദനങ്ങളാണ് അതിഥികളായി എത്തിയ അജു വർഗീസ്, കോട്ടയം രമേശ് എന്നിവർ നൽകിയത്. ‘ഇത് ഉണ്ണി അല്ലെന്ന് ആരാ പറഞ്ഞത് എന്നായിരുന്നു’ രമേശ് കോട്ടയത്തിന്റെ കമന്റ്. ‘ഇത് ഡിറ്റോ ഉണ്ണി തന്നെ’ എന്നായിരുന്നു അജു വർഗീസ് പറഞ്ഞത്. എന്തായാലും സാക്ഷാൽ ഉണ്ണി മുകുന്ദന്റെ മുൻപിൽ അദ്ദേഹത്തെ അനുകരിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് രഞ്ജു.

അതേസമയം മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ബെസ്റ്റ് ചിത്രം എന്ന പേരിലാണ് മേപ്പടിയാൻ എത്തിയത്.

Story highlights: Ranju as Unni Mukundan Best Perfomance