മുന്നിലുള്ളത് പുതിയ വെല്ലുവിളികൾ, പക്ഷെ ടീമിനൊപ്പം എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് നായകൻ രോഹിത് ശർമ
ഇന്ത്യൻ നായകനായ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ- വെസ്റ്റ് ഇൻഡീസ് പരമ്പര ടീം ഇന്ത്യ തൂത്തുവാരിയതോട് കൂടി വലിയ പ്രശംസയാണ് രോഹിത്തിന് ലഭിക്കുന്നത്. ഇപ്പോൾ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകനായിരിക്കുക എന്നത് അഭിമാനമാണെന്നാണ് രോഹിത് ശര്‍മ പറയുന്നത്. വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേർത്തു.
“ഇപ്പോൾ എനിക്ക് ഒരുപാട് പുതിയ വെല്ലുവിളികൾ മുന്നിലുണ്ട്. തീർച്ചയായും ടീമിനെ ഏറ്റവും വിജയകരമായി നയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എല്ലാ ഫോര്‍മാറ്റിലെയും എല്ലാ മത്സരങ്ങളും കളിക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇപ്പോൾ എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. ടീമിനായി എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങാന്‍ ആഗ്രഹിക്കുകയാണ് ഞാന്‍”. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ മൂന്ന് മത്സരങ്ങളുള്ള ടി 20 പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു രോഹിത്.
“എന്നെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാ ഗെയിമുകളും കളിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. ജോലിഭാരം മത്സരത്തിന് ശേഷം സംഭവിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. വിശ്രമിക്കാൻ അവസരം വരുമ്പോള്‍ വിശ്രമിക്കുക പകരം മറ്റൊരാൾ കടന്നുവരും. അതുകൊണ്ട് തന്നെ ടീമിനെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.”- രോഹിത് കൂട്ടിച്ചേർത്തു.
Read More: സച്ചിൻ ‘200’ ന്റെ ചരിത്രത്തെ തൊട്ടതിന് പന്ത്രണ്ടാണ്ട്…
നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍ററെ ഭാവി നായകന്‍മാരായി കണക്കാക്കുന്ന കളിക്കാരെക്കുറിച്ചും രോഹിത് ശർമ്മ മനസ്സ് തുറന്നിരുന്നു. കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് എന്നിവരെയാണ് ഭാവിയില്‍ ദീര്‍ഘകാല നായക സ്ഥാനത്തേക്ക് ടീം ഇന്ത്യ കാണുന്നതെന്ന് രോഹിത് വ്യക്തമാക്കി. ഭാവി നായകരാണെങ്കിലും ഇവര്‍ക്ക് താനായിട്ട് ഉപദേശങ്ങളോ നിര്‍ദേശങ്ങളോ ഒന്നും നല്‍കുന്നില്ലെന്നും അവരുടേതായ രീതിയില്‍ തീരുമാനങ്ങളെടുക്കാനുള്ള പക്വത അവര്‍ക്കുണ്ടെന്നും രോഹിത് പറഞ്ഞു.
Story Highlights: Rohit Sharma about his captaincy