ഷിയാസിന്റെ ‘പൂവൻകോഴി’ ഡാൻസ്; ഒപ്പംചേർന്ന് ചുവടുവെച്ച് റിമി ടോമി- വിഡിയോ

February 22, 2022

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. രസകരമായ ഗെയിമുകളും ചിരിയും ആഘോഷങ്ങളുമായി നിറയുന്ന സ്റ്റാർ മാജിക്കിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ചിരി മേളത്തിന് മാറ്റുകൂട്ടാൻ സൂപ്പർ പവർ എന്ന സ്പെഷ്യൽ എപ്പിസോഡും എല്ലാ ആഴ്ചയിലും ഉണ്ട്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്.

ഇപ്പോഴിതാ, സൂപ്പർ പവറിലെ ഒരു രസകരമായ എപ്പിസോഡ് ശ്രദ്ധനേടുകയാണ്. ഗായിക റിമി ടോമി അതിഥിയായി എത്തിയ എപ്പിസോഡിൽ ആണ് രസകരമായ നിമിഷങ്ങൾ അരങ്ങേറിയത്. ഷിയാസിന്റെ ‘പൂവൻകോഴി’ ഡാൻസ് ആയിരുന്നു ഈ എപ്പിസോഡിൽ ശ്രദ്ധനേടിയത്. ഷിയാസിനൊപ്പം റിമി ടോമി കൂടി ചേർന്നപ്പോൾ ചിരിവേദിയിൽ മേളക്കൊഴുപ്പായി.

read Also: മധുവിന്റെ ഓർമകൾക്ക് നാലാണ്ട്; ‘ചിന്നരാജ’ ഗാനം പുറത്ത് വിട്ട് ‘ആദിവാസി’ എന്ന സിനിമയുടെ പിന്നണിപ്രവർത്തകർ

രസകരമായ സ്കിറ്റുകളും ഗെയിമുകളുമൊക്കെയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ചിരി വേദിയാണ് സ്റ്റാർ മാജിക്. സിനിമ, സീരിയൽ, കോമഡി കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിൽ ഗെയിമുകളും കോമഡി സ്കിറ്റുകളുമൊക്കെയാണ് അവതരിപ്പിക്കപ്പെടാറുള്ളത്. വേദിയിലെ സ്ഥിരം കലാകാരന്മാരെ കൂടാതെ അഭിനയ ലോകത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളും സ്റ്റാർ മാജിക് വേദിയിൽ അതിഥികളായി എത്താറുണ്ട്.

Story highlights- shiyas and rimi tomy dance