‘ഇനിയുള്ള വർഷങ്ങളിലും സജി എനിക്ക് വളരെ പ്രിയപ്പെട്ടവനായി തുടരും’- ഹൃദയംതൊടുന്ന കുറിപ്പുമായി സൗബിൻ ഷാഹിർ

February 7, 2022

മധു സി നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്‌സ്’ റീലീസ് ചെയ്തിട്ട് ഇന്ന് മൂന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് . സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, അന്ന ബെൻ, ഗ്രേസ് ആന്റണി, മാത്യു തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം നിരൂപകരുടെയും സിനിമാപ്രേമികളുടെയും ഹൃദയം ഒരുപോലെ കീഴടക്കിയിരുന്നു.

സിനിമയിലെ ജ്യേഷ്ഠൻ സജിയായി വേഷമിട്ട സൗബിൻ ഷാഹിർ ഈ ചിത്രം തന്റെ കരിയറിലെ വഴിത്തിരിവായതെങ്ങനെയെന്നതിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ‘കുമ്പളങ്ങി നൈറ്റ്‌സിന്റെ ഭാഗമാകുന്നത് തീർച്ചയായും എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും അത്ഭുതകരവും വെല്ലുവിളി നിറഞ്ഞതുമായ അനുഭവമാണ്. സജി ആദ്യമായി എന്റെ അടുത്ത് വന്നപ്പോൾ, കഥാപാത്രത്തിന്റെ പല ഷേഡുകളും ഞാൻ എങ്ങനെ പുറത്തെടുക്കുമെന്ന് എനിക്ക് തീരെ ഉറപ്പില്ലായിരുന്നു. എന്നാൽ അതിശയിപ്പിക്കുന്ന പിന്തുണയും ടീം വർക്കും കൊണ്ട്, സിനിമ ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ മാന്ത്രികമായി മാറി. മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരുമായി ഇത് എത്ര രസകരമായ അനുഭവമാണ്. ഇനിയുള്ള എല്ലാ വർഷങ്ങളിലും സജി എനിക്ക് വളരെ പ്രിയപ്പെട്ടവനായി തുടരും. എല്ലാ സ്നേഹത്തിനും അഭിനന്ദനങ്ങൾക്കും നന്ദി. ഇത് തീർച്ചയായും ഒരു പദവിയാണ്, ഞാൻ എന്നേക്കും അഭിമാനിക്കുന്ന ഒന്നാണ്.’ സൗബിൻ തന്റെ കുറിപ്പിൽ പറഞ്ഞു.

Read Also: അതുല്യ ഗായികയ്ക്കായി മണ്ണിൽ വിരിഞ്ഞ ആദരവ്; ശ്രദ്ധനേടി സാൻഡ് ആർട്ട്

ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അന്ന ബെൻ എഴുതി,’ ഇത് 3 വർഷമായി! ഞാൻ വല്ലാതെ തളർന്നിരിക്കുന്നു. എന്നോട് കനിവ് കാണിച്ചതിന് നന്ദി, എന്നെ സ്നേഹിച്ചതിന് നന്ദി. 3 വർഷമായി എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല’. മധു സി നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്‌സ്’ 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നാല് അവാർഡുകൾ നേടിയിരുന്നു – മികച്ച ചിത്രം, മികച്ച സ്വഭാവ നടൻ, മികച്ച കലാ സംവിധായകൻ, മികച്ച സംഗീത സംവിധായകൻ എന്നീ പുരസ്‌കാരങ്ങളാണ് നേടിയത്.

Story highlights- Soubin Shahir celebrate 3 years of ‘Kumbalangi Nights’