അതിശയിപ്പിച്ച് വിക്രം, മത്സരിച്ചഭിനയിച്ച് ധ്രുവ്; മഹാൻ ട്രെയ്‌ലർ

February 3, 2022

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള ചലച്ചിത്രതാരമാണ് ചിയാൻ വിക്രം. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് മഹാൻ. തമിഴകത്തിന് സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കാർത്തിക് സുബ്ബരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മഹാൻ. വിക്രത്തിനൊപ്പം മകൻ ധ്രുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇപ്പോഴിതാ റിലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അച്ഛന്റെയും മകന്റെയും മത്സരിച്ചുള്ള അഭിനയം തന്നെയാണ് ട്രെയ്‌ലറിന്റെയും മുഖ്യാകർഷണം.

മഹാൻ ആമസോൺ പ്രൈമിലൂടെ ഫെബ്രുവരി പത്ത് മുതലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സിനിമയിൽ ഗാന്ധി മഹാൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ചിത്രത്തിൽ വിക്രം എത്തുന്നത്. ചെന്നൈ പശ്ചാത്തലമാക്കിയതാണ് സിനിമ ഒരുങ്ങുന്നത്. സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗാങ്‌സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം സെവൻ സ്‌ക്രീൻ സ്റ്റൂഡിയോസാണ് നിർമിക്കുന്നത്. വിക്രമിന്റെ സിനിമ ജിവിതത്തിലെ 60-മത്തെ ചിത്രം കൂടിയാണിത്.

Read also: അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാൻ യന്ത്രമരങ്ങളോ..? അത്ഭുതമാകാനൊരുങ്ങുന്ന കണ്ടെത്തൽ…

അതേസമയം ദ്രുവം, മാഫിയ, ഇന്ദ്രപ്രസ്ഥം തുടങ്ങി ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ചിയാങ് വിക്രം. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലെത്തുന്ന താരത്തിന്റെ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് മലയാളി സിനിമ പ്രേക്ഷകരും.

Story highlights: Vikram, Dhruv Vikram Mahaan- Official Trailer