ഓസ്കാർ നോമിനേഷനിൽ ‘റൈറ്റിങ് വിത്ത് ഫയർ’ ഇടംനേടുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം, കാരണം…

February 9, 2022

ഓസ്കർ നോമിനേഷനിലേക്ക് റൈറ്റിങ് വിത്ത് ഫയർ എന്ന ഡോക്യൂമെന്ററി കൂടി ചേർക്കപ്പെട്ടപ്പോൾ ഇന്ത്യക്ക് മാത്രമല്ല മലയാളികൾക്കും ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. കാരണം റിന്റു തോമസ് എന്ന മലയാളിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിന്റു തോമസിനൊപ്പം സുഷ്മിത് ഘോഷും ചേർന്നൊരുക്കിയ റൈറ്റിങ് വിത്ത് ഫയർ ഓസ്കർ ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ചിത്രങ്ങൾക്കൊപ്പമാണ് ഇടം നേടിയിരിക്കുന്നത്. സൂര്യ നായകനായ ജയ് ഭീമാണ് നോമിനേറ്റ് ചെയ്യപ്പെട്ട മറ്റൊരു ചിത്രം.

അതേസമയം ഉത്തർപ്രദേശ്- മധ്യപ്രദേശ് അതിർത്തിയിൽ ഉള്ള ബൻഡ ജില്ലയിലെ കവിതാ ദേവി, മീരാ ജാദവ് എന്നീ സ്ത്രീകൾ ചേർന്ന് ആരംഭിക്കുന്ന ഒരു ഡിജിറ്റൽ പത്രത്തിനെക്കുറിച്ചുള്ള കഥയാണ് റൈറ്റിങ് വിത്ത് ഫയറിലൂടെ പറയുന്നത്. ദളിത് സ്ത്രീകൾ ഉൾപ്പെടെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതും, ഇവർ വാർത്താ ലോകത്ത് സജീവമാകുന്നതുമാണ് ഈ ചിത്രം പറയുന്നത്.

Read also: ജീവൻ തുണച്ച ഇന്ത്യൻ സേനയ്ക്ക് സ്നേഹചുംബനം നൽകി ബാബു- ഇത് കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം

അതേസമയം 2021 ജനുവരിയിൽ സംഘടിപ്പിച്ച സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന് സ്‌പെഷ്യൽ ജൂറി അവാർഡും ഓഡിയൻസ് അവാർഡും ലഭിച്ചിരുന്നു. അതിന് പുറമെ രാജ്യാന്തര തലത്തിൽ 28 ഓളം അവാർഡുകളും ചിത്രത്തിന് ലഭിച്ചതാണ്. കഴിഞ്ഞ ഒക്ടോബറിൽ ചിത്രം യുഎസിലും റിലീസ് ചെയ്തിരുന്നു.

Story highlights: ‘writing with fire’ nominated for best documentary feature at oscars