ജീവൻ തുണച്ച ഇന്ത്യൻ സേനയ്ക്ക് സ്നേഹചുംബനം നൽകി ബാബു- ഇത് കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം

February 9, 2022

പാലക്കാട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബു കരസേനയുടെ ഇടപെടലിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.കരസേനയുടെ രണ്ടു ദൗത്യ സംഘങ്ങൾ മലമുകളിൽ എത്തി വടംകെട്ടിയാണ് ബാബുവിനെ മലമുകളിലേക്ക് എത്തിച്ചത്. ബാബുവിന് ഭക്ഷണവും വെള്ളവും എത്തിച്ചശേഷമാണ് ദൗത്യസംഘം യുവാവിനെ രക്ഷിച്ചത്. ആത്മധൈര്യത്തോടെ രണ്ടുദിനം പിന്നിട്ട ബാബുവിന് ആർപ്പുവിളികൾ ഉയരുമ്പോഴും കരസേനയുടെ അവസരോചിതമായ ഇടപെടലിന് കൈയടി ഉയരുകയാണ്.

ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ബാബു ഇപ്പോൾ കരസേനയ്ക്ക് സ്നേഹചുംബനം നൽകുന്ന കാഴ്ചയാണ് ശ്രദ്ധനേടുന്നത്. കേരളംകണ്ട ഏറ്റവും വലിയ രക്ഷാദൗത്യമാണ് ഇത്.45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബു എന്ന 23കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

Read Also: കല്യാണമേളവുമായി ഐശ്വര്യ ലക്ഷ്മി; ‘അർച്ചന 31 നോട്ടൗട്ട്’ ട്രെയ്‌ലർ

സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒറ്റക്ക് ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കാതിരുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. കരസേനയുടെ എന്‍ജിനീയറിങ് വിഭാഗവും എന്‍ഡിആര്‍എഫുമാണ് മലമുകളില്‍ എത്തിയത്. സൈന്യം രണ്ട് സംഘമായിട്ടാണ് എത്തിയത്. ബെംഗളൂരുവില്‍ നിന്നൊരു ടീമും ഊട്ടിയില്‍ നിന്ന് മറ്റൊരു ടീമുമെത്തി. മലയാളിയായ ലഫ്. കേണല്‍ ഹേമന്ത് രാജാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത്.

Story highlights- babu rescue