തോൽവികളെ വിജയമാക്കിയ യഷ്…

February 3, 2022

കൗമാര താരങ്ങളുടെ ലോക പോരാട്ട വേദിയിൽ ഇന്ത്യൻ യുവനിര ചരിത്ര വിജയം നേടുമ്പോൾ ഉയർന്ന് നിൽക്കുന്ന ഒരു പേരുണ്ട് ക്യാപ്റ്റൻ..’യഷ് ധൂള്‍’. അണ്ടർ 19 ലോകകപ്പിൽ തുടർച്ചായി 4- മത്തെ ഫൈനലിനിറങ്ങുമ്പോൾ മുന്നിൽ നിന്ന് നയിച്ച യഷ് ധൂളിൽ വീഴ്ച്ചകളിൽ തളരാത്ത ഒരു പോരാളിയെ കാണാം.

കഴിഞ്ഞ വര്ഷം ഫൈനലിൽ ബംഗ്ലാദേശിനോട് തൊറ്റ ഇന്ത്യൻ ടീം ഇത്തവണ കരീബിയൻ മണ്ണിൽ കളിക്കിറങ്ങുമ്പോളും, ടീം ഇന്ത്യ ആരാധക മനസിൽ പ്രതീക്ഷകളുടെ കൊടുമുടിക്ക് മുകളിൽ തന്നെയായിരുന്നു. അണ്ടർ 19 ലോകകപ്പിലെ ഫേവറൈറ്റുകൾ തന്നെയായിരുന്നു ഇന്ത്യ. യുവരാജാക്കന്മാരുടെ പോരാട്ടമാണെങ്കിലും ഇന്ത്യൻ ടീം ക്യാപ്റ്റൻ എന്ന നിലയിലെ പ്രതീക്ഷയുടെ സമ്മർദ്ദം പുറത്തുവയ്ക്കാൻ യഷിന് കഴിയുമായിരുന്നില്ല.

ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് ജയിച്ചു തുടങ്ങിയ ഇന്ത്യ, ലോകകപ്പ് പോരാട്ടങ്ങൾ ശരിയായ ദിശയിലാണ് തുടങ്ങിയതെങ്കിലും കൊവിഡിൽ ടീം ക്യാപ്റ്റൻ യഷടക്കം പ്രമുഖ താരങ്ങൾ പോസിറ്റീവായത് കാര്യങ്ങൾ നെഗറ്റീവാക്കി . ടീം ഇലവനിൽ താരങ്ങളെ മാറ്റി പരീക്ഷിച്ച് ടീം ഇന്ത്യ ക്വാർട്ടറിൽ ബംഗ്ളദേശിനെ നേരിടുമ്പോളാണ് യഷിന് തിരിച്ചുവരാനായത്. നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിനോടുള്ള മത്സരത്തിൽ പുറത്താകാതെ നിന്ന യഷ് ബാറ്റിംഗ് ദുഷ്കരമായ പിച്ചിലും ടീമിനെ മുന്നിൽ നിന്ന് നയിച്ചു.

Read also: ലോകകപ്പ് ഫുട്‍ബോൾ സ്റ്റേഡിയത്തിനായി ചേർത്തുവെച്ച 974 ഷിപ്പിങ് കണ്ടെയ്‌നറുകൾ; മാതൃകയായി നിർമിതി

യഷ് ധൂളിന്റെ യഥാർത്ഥ പോരാട്ടം ലോകമറിഞ്ഞത് ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തോടെയാണ്. U 19 ലോകകപ്പിൽ ഓസിസിന് മുകളിൽ വ്യക്തമായ ആധിപത്യം കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യക്ക് അവകാശപ്പെടാനുണ്ടെങ്കിലും, ഇന്നലെ തുടക്കത്തിൽ വിക്കറ്റ് നഷ്ടമായി പരുങ്ങിത്തുടങ്ങിയ ഇന്ത്യയെ മികവാർന്നതും പക്വതയാർന്നതുമായ സെഞ്ച്വറി പ്രകടനത്തിലൂടെ കൈപിടിച്ചുയർത്തിയത് യഷായിരുന്നു. സ്പിൻ ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ പിഴവുകളില്ലാതെയുള്ള യഷിന്റെ ബാറ്റിങ് ക്രിക്കറ്റ് പ്രേമികൾക്ക് അത്രമേൽ സുന്ദരമായ കാഴ്ചയായിരുന്നു.

Read also: അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാൻ യന്ത്രമരങ്ങളോ..? അത്ഭുതമാകാനൊരുങ്ങുന്ന കണ്ടെത്തൽ…

ഓസ്‌ട്രേലിക്കെതിരെ എന്നും മികവാർന്ന ബാറ്റിങ് പ്രകടങ്ങൾ നടത്തിയിട്ടുള്ള വെരി വെരി സ്പെഷ്യൽ ലക്ഷ്മണിനെ സാക്ഷിയാക്കി, സെഞ്ച്വറി നേട്ടത്തിലൂടെ സാക്ഷാൽ വിരാട് കൊഹ്‌ലിക്കും, ഉൻമുഖ് ചന്ദിനും ശേഷം U 19 ലോകകപ്പിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ക്യാപ്റ്റനായി മാറി യഷ്. പൂജാരയും കൈഫും യുവിയും ജഡേജയും ഗില്ലും ഷായും ഇന്ത്യൻ സീനിയർ ടീമിന്റെ വലിയ ലോകത്തേക്ക് കയറി വന്നതിനാധാരമായ U 19 ലോകകപ്പ് യഷിനും വലിയ അവസരങ്ങൾ തുറക്കുമെന്നുറപ്പാണ്.. 24 വർഷത്തെ കാത്തിരിപ്പിന് ശേഷം ഫൈനൽ കളിക്കുന്ന ഇംഗ്ലണ്ട് ടീമിനെ തോൽപ്പിച്ച് വിശ്വ കിരീടമുയർത്താനും യഷിനാകട്ടെ.

Story highlights : Yash Dool with the captain’s innings