ഹലമാത്തി ഹബിബോ..’; ചടുലമായ ചുവടുകളുമായി ഒരു മുത്തശ്ശി- വിഡിയോ

March 24, 2022

ദാദി രവി ബാല ശർമ്മ സമൂഹമാധ്യമങ്ങളിലെ താരമാണ്. തകർപ്പൻ നൃത്തചുവടുകളിലൂടെ ഇൻസ്റ്റാഗ്രാമിൽ ആരാധകരെ സമ്പാദിച്ച ഈ അറുപത്തിമൂന്നുകാരി ബോളിവുഡിലെ വിവിധ ട്രാക്കുകൾക്ക് അനുസരിച്ച് ചുവടുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, വൈറൽ ഗാനമായ അറബിക് കുത്തിന് ചുവടുവയ്ക്കുകയാണ് രവി ബാല ശർമ്മ എന്ന മുത്തശ്ശി.

വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിലെ ‘ഹലമാത്തി ഹബിബോ..’എന്ന അറബിക് കുത്ത് ഗാനമാണ് ഇപ്പോൾ ട്രെൻഡിങിലിടം നേടിയിരിക്കുന്നത്. സിനിമാതാരങ്ങളും സോഷ്യൽ മീഡിയ താരങ്ങളുമെല്ലാം ഗാനത്തിന് ചുവടുവെച്ച് രംഗത്ത് എത്തിയിരുന്നു. വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരാണ് ഗാനത്തിന് ചുവടുവയ്ക്കുന്നത്.

ഇപ്പോൾ വൈറലായ വിഡിയോയിൽ, ദാദി ഹലമാത്തി ഹബിബോ..’യ്ക്ക് ഒപ്പം ആവേശത്തോടെ ചുവടുവയ്ക്കുകയാണ്. മാത്രമല്ല പാട്ടിലെ ഹുക്ക്-സ്റ്റെപ്പ് പോലും അതേപടി പകർത്തി.

ഫെബ്രുവരി 14ന് വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ചാണ് വിജയ്‌ നായകനാകുന്ന ‘ബീസ്റ്റ്’ എന്ന ചിത്രത്തിലെ ‘അറബിക് കുത്ത്’ എന്ന ആദ്യ സിംഗിൾ പുറത്തിറങ്ങിയത്.  നടി കീർത്തി സുരേഷും അടുത്തിടെ ഗാനത്തിന് ചുവടുവെച്ചിരുന്നത്.

Read Also: മാസ്ക് ഇല്ലെങ്കിൽ കേസില്ല; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം

സുഹൃത്തിനൊപ്പമാണ് കീർത്തി സുരേഷിന്റെ അറബിക് നൃത്തം. ചിത്രത്തിലെ നായിക പൂജാ ഹെഗ്‌ഡെയും സംഗീതസംവിധായകൻ അനിരുദ്ധും നടി സാമന്തയും മറ്റ് പലരും ഗാനത്തിന് ചുവടുവെച്ചിരുന്നു. ഇൻസ്റാഗ്രാമിലും തരംഗമാണ് ഈ ഗാനം.  അതോടൊപ്പം സംവിധായകൻ ആറ്റ്‌ലിയും ഭാര്യയും നടിയുമായ പ്രിയയും ഒന്നിച്ച് ‘അറബിക് കുത്ത്’ പാട്ടിന് ചുവടുവയ്ക്കുന്ന വിഡിയോയും ശ്രദ്ധനേടിയിരുന്നു. 

Story highlights- 63-yr-old lady grooves to Thalapathy Vijay’s Halamithi Habibo