പൊതുപരീക്ഷയെ ഓർത്ത് ഇനി ആശങ്കകൾ വേണ്ട; 90+ My Tuition App ൽ പഠനം എളുപ്പം

March 9, 2022

വളരെ ചെറിയ കാലയളവിൽ തന്നെ കേരളത്തിൽ ജനപ്രീതി ആർജ്ജിച്ച എഡ്യു-ടെക് ആപ്പാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 90+ My Tuition App. ഈ ഓണ്‍ലൈന്‍ പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രയോജനപ്രദമായ രീതിയില്‍ ക്ലാസുകള്‍ നൽകാൻ ആപ്ലിക്കേഷന് സാധിക്കുന്നുണ്ട്. വായനയിലൂടെ മാത്രമല്ല ദൃശ്യങ്ങളിലൂടെയും പഠിക്കുന്നതിനുള്ള സൗകര്യങ്ങളാണ്  90+ My Tuition App വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

പല തരത്തിലുമുള്ള വെല്ലുവിളികള്‍ക്കിടെ പരീക്ഷകള്‍ അടുത്തുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ക്ലാസുകള്‍ ആപ്പില്‍ ലഭ്യമാണ്. പബ്ലിക് പരീക്ഷകള്‍ എഴുതുന്ന കുട്ടികള്‍ക്ക് ഫോക്കസ് ഏരിയ ഉള്‍പ്പെടുത്തിയുള്ള വിഡിയോ ക്ലാസ്ലുകള്‍ ലഭ്യമാണ്. ഇതിനുപുറമേ ഗ്രാമര്‍ ക്ലാസുകളും പഠിച്ച കാര്യങ്ങള്‍ റിവൈസ് ചെയ്യുന്നതിനായി ക്യാപ്‌സ്യൂള്‍സ് എന്നൊരു ഓപ്ഷനും ഉണ്ട്.

ബേസിക് ഗ്രാമർ സെഷനുകൾ, newspaper report, diary entry, notice, speech, seminar report, debate, letter, poster tips, character sketch tips, story writing tips തുടങ്ങിയ ഫീച്ചറുകൾ ആപ്പിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നു.

ഇതോടൊപ്പം പ്രാക്ടീസ് ടെസ്റ്റ്, ഹോം ടെസ്റ്റ് എന്നിവയിലൂടെ കുട്ടികള്‍ക്ക് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കാന്‍ സാധിക്കുന്നു. ഈ അവസരത്തിൽ മാക്‌സിമം ഓപ്ഷന്‍സ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ പഠനം എളുപ്പമാവുന്നു.

ഇതിനിടെ GCC രാജ്യങ്ങളിലെ ഇന്ത്യൻ സ്‌കൂളുകളിൽ സിബിഎസ്ഇ പാഠ്യപദ്ധതി ആരംഭിക്കുകയാണ്  90+ My Tuition App. ആദ്യഘട്ടത്തിൽ ജിസിസിയിലെ യുഎഇ, ഖത്തർ, സൗദി ബഹ്‌റൈൻ ,ഒമാൻ, കുവൈറ്റ് ഉൾപ്പെടെ ആറോളം GCC രാജ്യങ്ങളിലാണ് 90+ My Tuition App  പ്രോഡക്ട് ലഭ്യമാകുക.


മറ്റാർക്കും നൽകാനാകാത്ത മിതമായ നിരക്കിൽ ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകർ നൽകുന്ന ക്വാളിറ്റി കണ്ടൻസ് 90+ My Tuition App ഉൾപ്പെടുത്തിയിരിക്കുന്നു. ഇതോടെ 90+ My Tuition App ന് ജിസിസിയിലെ ഡിജിറ്റൽ ട്യൂഷൻ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ സാധിക്കും. അന്തർദേശീയ തലത്തിൽ ആപ്പിനെ കൂടുതൽ വിപുലീകരിക്കാനാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

App Download – https://play.google.com/store/apps/details?id=com.mytuitionapp.student

90+ My Tuition App e-learning platform