നാട്ടാർക്ക് കാണാൻ നാലാള് കാണുന്ന മുക്കിൽ ഇനി ഈ കൂട്ടുകെട്ട്..; ‘അടിച്ചു മോനെ’ ഇന്നുമുതൽ ഫ്‌ളവേഴ്‌സ് ടിവിയിൽ

March 14, 2022

ജനപ്രിയ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ ചാനലാണ് ഫ്‌ളവേഴ്‌സ് ടിവി. ചാനലിന്റെ പ്രാരംഭ കാലം മുതൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടങ്ങൾ അനുസരിച്ചുള്ള വിനോദ പരിപാടികൾ ഒരുക്കാൻ എപ്പോഴും ശ്രദ്ധ പുലർത്തിയിരുന്നു. ഇപ്പോഴിതാ, ‘അടിച്ചു മോനെ’ എന്ന ഷോയുമായി എത്തിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവി. വിനോദവും വിജ്ഞാനവും അതോടൊപ്പം ഭാഗ്യവും ഒത്തുചേർന്ന നിമിഷങ്ങൾ സമ്മാനിക്കാൻ ഇന്ന് മുതൽ അടിച്ചു മോനെ പ്രേക്ഷകരിലേക്ക് എത്തുകയാണ്.

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട അവതാരകരാണ് കല്ലുവും മാത്തുവും എന്നറിയപ്പെടുന്ന രാജ് കലേഷും ആർ ജെ മാത്തുക്കുട്ടിയും. ഇരുവരും ചേർന്നാണ് ‘അടിച്ചു മോനെ’ നയിക്കുന്നത്. കല്ലു എന്ന് അറിയപ്പെടുന്ന രാജ് കലേഷ് ഒരു മജീഷ്യൻ കൂടിയാണ്. വർഷങ്ങളായി വിവിധ വിനോദ പരിപാടികളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതി നേടിയ ഒരു ടെലിവിഷൻ അവതാരകനാണ് രാജ് കലേഷ്. ആർ ജെ കൂടിയായ മാത്തുകുട്ടിയും കലേഷിനെ പോലെ വർഷങ്ങളായി ടെലിവിഷനിലും ഓൺലൈൻ മാധ്യമങ്ങളിലും സജീവമാണ്. 

Read Also: ബ്രോ ഡാഡി സെറ്റിലെത്തിയ ദുൽഖർ സൽമാൻ, ശ്രദ്ധനേടി മേക്കിങ് വിഡിയോ

ആദ്യ എപ്പിസോഡ് ഇന്ന് (മാർച്ച് 14) വൈകിട്ട് ആറുമണിക്ക് സംപ്രേഷണം ചെയ്യും. പൂരങ്ങളുടെ നാടായ തൃശൂർ നഗരത്തിൽ നിന്നാണ് കാഴ്ചയുടെയും ആഘോഷങ്ങളുടെയും ഉത്സവമായ ‘അടിച്ചു മോനെ’യ്ക്ക് തിരി കൊളുത്തുന്നത്. ‘അടിച്ചു മോനെ’യുമായി കല്ലുവും മാത്തുവും ജനമധ്യത്തിലേക്കാണ് എത്തുന്നത് . ഫ്‌ളവേഴ്‌സ് ടിവിയിലെ DOP വിൽസ് ഫിലിപ്പാണ് ഷോ ഡയറക്ടർ.മാർച്ച് 14 തിങ്കളാഴ്ച മുതലാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ പ്രോഗ്രാം സംപ്രേഷണം ആരംഭിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 6 മണിക്കാണ് പ്രോഗ്രാമിന്റെ സംപ്രേഷണം.

Story highlights-adichu mone on flowers tv from today