ഇനി പൂരം കൊടിയേറട്ടെ; പ്രേക്ഷക ഹൃദയങ്ങളിൽ ആവേശം നിറയ്ക്കാൻ ‘അടിച്ചുമോനെ’, ഈ വരുന്ന തിങ്കളാഴ്ച മുതൽ- കാത്തിരിക്കുക

ലോകമലയാളികള്ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിക്കുന്നതാണ് ഫ്ളവേഴ്സ് ടിവി. വിജ്ഞാനവും വിനോദവും സംഗമിക്കുന്ന ചാനലിലെ ഒരോ പരുപാടികളും പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തതാണ്. ഇപ്പോഴിതാ കാഴ്ചക്കാർക്ക് മുന്നിലേക്ക് മറ്റൊരു ദൃശ്യവിരുന്നുമായി എത്തുകയാണ് ഫ്ളവേഴ്സ്. ‘അടിച്ചുമോനെ’ എന്ന് പേരിട്ടിരിക്കുന്ന പരുപാടി ചിരികാഴ്ചകൾക്കൊപ്പം അല്പം അറിവും കാഴ്ചക്കാർക്ക് പകരുന്നുണ്ട്. സാധാരണ പ്രോഗ്രാമുകളിൽ നിന്നും ഏറെ വ്യത്യസ്തതകളുമായി എത്തുന്ന അടിച്ചുമോനെ പ്രായദേദമന്യേ എല്ലാവര്ക്കും ഒരേ രീതിയിൽ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
തിങ്കളാഴ്ച (14 മാർച്ച് ) മുതൽ ആരംഭിക്കുന്ന പരുപാടിയിൽ അവതാരകരായി എത്തുന്നത് മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ രാജ് കലേഷും ആർ ജെ മാത്തുക്കുട്ടിയുമാണ്. ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ പരുപാടി തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്കാണ് സംപ്രേഷണം ചെയ്യുക. സാധാരണക്കാർക്ക് അടക്കം എളുപ്പത്തിൽ പരുപാടിയിൽ പങ്കെടുക്കുന്നതിനായി അടിച്ചുമോനെ ജനമധ്യത്തിലായിരിക്കും അവതരിപ്പിക്കപ്പെടുക.
ഫ്ളവേഴ്സ് ടിവിയിലെ കാമറ ഡിപ്പാർട്ട്മെന്റ് മേധാവി വിൽസ് ഫിലിപ്പാണ് ഷോ ഡയറക്ടർ. ഒപ്പം പരുപാടിയെ കൂടുതൽ മനോഹരമാക്കാൻ ഫ്ളവേഴ്സ് ടിവി അണിയറപ്രവർത്തകരും ഉണ്ടാകും. രസകരമായ നിരവധി മുഹൂർത്തങ്ങൾക്കൊപ്പം കളിയും ചിരിയും അൽപം കുസൃതിയുമൊക്കെയായി എത്തുന്ന പരുപാടിക്കായി കാത്തിരിക്കുക.
അതേസമയം പ്രേക്ഷകർക്ക് ഇഷ്ടപെട്ട പരിപാടികൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ഫ്ളവേഴ്സ് ടിവി. പ്രതിഭാശാലികളായ കുരുന്നുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗറും, അറിവും വിനോദവും ഒന്നിക്കുന്ന ഫ്ളവേഴ്സ് ഒരുകോടിയും കളിയും ചിരിയും ഗെയിമുകളുമൊക്കെയായി എത്തുന്ന സ്റ്റാർ മാജിക്കുമടക്കം എല്ലാ പരുപാടികളും പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ്. പ്രായഭേദമന്യേയേയാണ് ചാനലിന്റെ പരിപാടികൾ മലയാളി പ്രേക്ഷകർ വീക്ഷിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ മുന്നിലേക്ക് മറ്റൊരു പരിപാടിയുമായി എത്തുകയാണ് ജനപ്രിയ ചാനൽ ഫ്ളവേഴ്സ്.
Story highlights: Adichumone coming soon