ജനമധ്യത്തിൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ മാത്തുവും കല്ലുവും; ‘അടിച്ചു മോനെ’ മാർച്ച് 14 തിങ്കളാഴ്ച മുതൽ ഫ്‌ളവേഴ്‌സ് ടിവിയിൽ

March 7, 2022

പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരിപാടികൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ഫ്‌ളവേഴ്‌സ് ടിവി. ഫ്‌ളവേഴ്‌സ് ടിവിയുടെ ഓരോ പ്രോഗ്രാമിനും വലിയ ജനപ്രീതിയാണുള്ളത്. പ്രായഭേദമന്യേയേയാണ് ചാനലിന്റെ പരിപാടികൾ മലയാളി പ്രേക്ഷകർ വീക്ഷിക്കുന്നത്. എല്ലാ പ്രായക്കാർക്കും ഇഷ്ടപെടുന്ന പരിപാടികൾ വിജയകരമായി പ്രേക്ഷകരിലേക്കെത്തിക്കാൻ ഫ്‌ളവേഴ്‌സ് ടിവി എന്നും ശ്രമിക്കാറുണ്ട്.

അത്തരത്തിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും ഒരു പുതിയ പ്രോഗ്രാമുമായി എത്തുകയാണ് ഫ്‌ളവേഴ്‌സ് ടിവി. ‘അടിച്ചു മോനെ’ എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാം സംപ്രേഷണം ആരംഭിക്കാൻ തുടങ്ങുകയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ അവതാരകരായ രാജ് കലേഷും ആർ ജെ മാത്തുക്കുട്ടിയുമാണ് ‘അടിച്ചു മോനെ’ എന്ന പ്രോഗ്രാമുമായി പ്രേക്ഷകരിലേക്ക് എത്തുന്നത്.

കല്ലു എന്ന് അറിയപ്പെടുന്ന രാജ് കലേഷ് ഒരു മജീഷ്യൻ കൂടിയാണ്. വർഷങ്ങളായി വിവിധ വിനോദ പരിപാടികളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതി നേടിയ ഒരു ടെലിവിഷൻ അവതാരകനാണ് രാജ് കലേഷ്. ആർ ജെ കൂടിയായ മാത്തുകുട്ടിയും കലേഷിനെ പോലെ വർഷങ്ങളായി ടെലിവിഷനിലും ഓൺലൈൻ മാധ്യമങ്ങളിലും സജീവമാണ്. അഭിനേതാവ് കൂടിയായ മാത്തുക്കുട്ടി ഇപ്പോൾ ഒരു സിനിമ സംവിധായകനുമാണ്. ആസിഫ് അലി നായകനായ ‘കുഞ്ഞെൽദോ’ എന്ന ചിത്രമാണ് മാത്തുകുട്ടി സംവിധാനം ചെയ്ത് ഈ അടുത്ത് പുറത്തു വന്ന ചിത്രം.

Read More: ഡിവോഴ്സ് പ്ലാനുമായി മൗന; കൗതുകമായി ‘ഹേ സിനാമിക’ സ്നീക്ക് പീക്ക്

ഇവരുടെ പരിപാടികളൊക്കെ വലിയ രീതിയിൽ ജനപ്രിയമായിരുന്നു. ഇപ്പോൾ ഫ്‌ളവേഴ്‌സ് ടിവിക്ക് വേണ്ടി ഇവർ ഒരുമിക്കുകയാണ്. ‘അടിച്ചു മോനെ’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാം ജനമധ്യത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഫ്‌ളവേഴ്‌സ് ടിവിയിലെ DOP വിൽസ് ഫിലിപ്പാണ് ഷോ ഡയറക്ടർ.

മാർച്ച് 14 തിങ്കളാഴ്ച മുതലാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ പ്രോഗ്രാം സംപ്രേഷണം ആരംഭിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 6 മണിക്കാണ് പ്രോഗ്രാമിന്റെ സംപ്രേഷണം.

Story Highlights: Adichu mone- new programme in Flowers TV