അന്ന് അച്ഛന്റെ നായിക ഇന്ന് മകന്റെയും; ‘പ്രജാപതി’യിൽ മമ്മൂട്ടിയുടെ നായികയായ അദിതി റാവു ‘ഹേ സിനാമിക’യിൽ ദുൽഖർ സൽമാന്റെയും നായികയായി എത്തുമ്പോൾ…
സൂപ്പർതാരങ്ങളുടെ പ്രായത്തെ വെല്ലുന്ന ലുക്കും ഗ്ലാമറുമൊക്കെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ആഘോഷമാക്കാറുണ്ട്. കൂടുതലും നായകന്മാരെക്കുറിച്ചുള്ള ഇത്തരം വാർത്തകളാണ് ശ്രദ്ധിക്കപ്പെടുന്നത്, എന്നാൽ ഇപ്പോഴിതാ ഭംഗി കൊണ്ട് സോഷ്യൽ ഇടങ്ങളുടെ മനം കവരുന്ന ഒരു നായികയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടുന്നത്. പറഞ്ഞുവരുന്നത് അദിതി റാവു ഹൈദരിയെക്കുറിച്ചാണ്, ദുൽഖർ സൽമാന്റെ നായികയായി ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ഹേ സിനാമികയുടെ റിലീസിനൊപ്പമാണ് അദിതിയുടെ പ്രായത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാകുന്നത്.
യുവതാരം ദുൽഖറിന്റെ നായികയായി വെള്ളിത്തിരയിൽ എത്തുന്ന അദിതി വർഷങ്ങൾക്ക് മുൻപ് ദുൽഖറിന്റെ പിതാവും നടനുമായ മമ്മൂട്ടിയുടെ നായികയായും വേഷമിട്ട താരമാണ്. പതിനാറ് വർഷങ്ങൾക്ക് മുൻപാണ് അദിതി മമ്മൂട്ടിയുടെ നായികയായി വേഷമിട്ടത്. 2006 ൽ പുറത്തിറങ്ങിയ പ്രജാപതി എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം അദിതി അഭിനയിച്ചത്. അച്ഛനും മകനുമൊപ്പം നായികയായി വേഷമിട്ട അദിതിയുടെ പ്രായമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിലെ പ്രധാന ചർച്ചാവിഷയം. വിക്കിപീഡിയയിലെ കണക്ക് പ്രകാരം അദിതിയുടെ പ്രായം മുപ്പത്തിയഞ്ച് വയസാണ്. എന്നാൽ ഒരു ഇരുപതുകാരിയുടെ ചുറുചുറുക്കാണ് അദിതിയ്ക്ക് എന്നാണ് ആരാധകരുടെ കമന്റുകൾ.
Read also:ജേർണലിസ്റ്റായി ടൊവിനോ തോമസ്, ആകാംഷനിറച്ച് ‘നാരദൻ’ ട്രെയ്ലർ
2006 ൽ പുറത്തിറങ്ങിയ പ്രജാപതിയ്ക്ക് ശേഷം 2007 ൽ ശൃംഗാരം എന്ന ഒരു തമിഴ് ചിത്രവും അദിതിയുടേതായി റിലീസ് ചെയ്തു. ചിത്രത്തിൽ മനോജ് കെ ജയന്റെ നായികയായാണ് അദിതി വേഷമിട്ടത്. ഈ ചിത്രത്തിലെ അഭിനയത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങൾ അടക്കം താരത്തെത്തേടിയെത്തി. പിന്നീട് ബോളിവുഡിലും സാന്നിധ്യം അറിയിച്ച അദിതി 2020 ൽ റിലീസ് ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരികെയെത്തി. ചിത്രത്തിലെ താരത്തിന്റെ അഭിനയം വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു.
Story highlights: aditi rao hydari acts with mammootty and dulquer