ജേർണലിസ്റ്റായി ടൊവിനോ തോമസ്, ആകാംഷനിറച്ച് ‘നാരദൻ’ ട്രെയ്‌ലർ

March 2, 2022

മിന്നൽ മുരളിയ്ക്ക് ശേഷം ടൊവിനോ തോമസിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് നാരദൻ. നാളെ മുതൽ തിയേറ്ററിലേക്ക് എത്താനൊരുങ്ങുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയ്‌ലറാണ് ഇപ്പോൾ സിനിമ പ്രേമികൾക്കിടയിൽ ആവേശമാകുന്നത്. നിലവിലെ മാധ്യമലോകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്ന് സൂചന നൽകുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. ഒരു പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിലായിരിക്കും ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. അതേസമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ കണ്ടതോടെ ടൊവിനോ തോമസ് ഡബിൾ റോളിലാണോ എന്ന ചോദ്യങ്ങളും സിനിമ പ്രേമികൾക്കിടയിൽ ഉയരുന്നുണ്ട്.

ടൊവിനോ തോമസും അന്ന ബെന്നും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആഷിക് അബുവാണ്. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇതിനു പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. വാര്യര്‍ ഉണ്ണി ആർ രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് റിമ കല്ലിങ്കലും ആഷിക് അബുവും സന്തോഷ് കുരുവിളയും ചേർന്നാണ്. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.

Read also: നന്ദനത്തിലെ ബാലാമണിയെ വീണ്ടും കാണാൻ കഴിയുമോ..? ശ്രദ്ധനേടി നവ്യയുടെ തിരിച്ചുവരവ് ചിത്രം ‘ഒരുത്തീ’യിലെ ഗാനം

അതേസമയം ‘മായാനദി’, ‘വൈറസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് അബു, ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് നാരദൻ. മമ്മൂട്ടി നായകനാകുന്ന ഭീഷ്മപർവ്വത്തിനൊപ്പമാണ് ടൊവിനോ തോമസിന്റെ നാരദനും റിലീസ് ചെയ്യുന്നത്. എന്തായാലും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.

അതേസമയം ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയാണ് ടൊവിനോ തോമസിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ഒടിടി റിലീസ് ആയ ചിത്രം ഇടിമിന്നലേറ്റ് അമാനുഷീക ശക്തി ലഭിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്.

Story Highlights: tovino thomas and aashiq abu film naradhan trailer