അതിഗംഭീരം എന്നല്ലാതെ എന്ത് പറയാനാണ്; ദേവനക്കുട്ടിയുടെ പാട്ടിനെ പ്രശംസിച്ച് ജഡ്ജസ്
ചില പാട്ടുകൾ ഒരിക്കൽ കേട്ടാൽ മതി.. അത് ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിറങ്ങും. അത്തരത്തിൽ ഏറെ പ്രത്യേകതകൾ നിറച്ചുകൊണ്ട് പ്രേക്ഷകരിലേക്കെത്തിയ ഗാനമാണ് ‘പച്ചപ്പനം തത്തേ..പുന്നാര പൂമുത്തേ…എന്നത്. നോട്ടം എന്ന ചിത്രത്തിലെ ഈ പാട്ട് സുജാത മോഹനന്റെ ശബ്ദത്തിലൂടെയാണ് മലയാളികൾ കേട്ടാസ്വദിച്ചത്. പൊൻകുന്നം ദാമോദരൻ വരികൾ ഒരുക്കി എം ജയചന്ദ്രൻ സംഗീതം നൽകിയ ഈ ഗാനം. മലയാളികളുടെ ഇഷ്ടഗാനങ്ങളിൽ ഒന്ന് കൂടിയാണ്. ഈ പാട്ടുമായി വേദിയിൽ എത്തുകയാണ് ടോപ് സിംഗർ സീസൺ ടുവിലെ കൊച്ചുഗായിക ദേവനശ്രിയ.
പാട്ട് വേദിയിൽ അതിമനോഹരമായ ആലാപനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് ദേവനക്കുട്ടി. അതിഗംഭീരമായി പാട്ടുകൾ പാടുന്നതിനൊപ്പം ഈ കുരുന്ന് തിരഞ്ഞെടുക്കുന്ന ഗാനങ്ങളും ഏറെ പ്രശംസനീയമാണ്. ഇപ്പോഴിതാ വേദിയിൽ ‘പച്ചപ്പനം തത്തേ’ എന്ന പാട്ട് പാടുന്ന കുരുന്നിനെ നിറഞ്ഞ കൈയടികളോടെ പ്രശംസിക്കുകയാണ് വേദിയിലെ ജഡ്ജസും.
അതേസമയം സമൂഹമാധ്യമങ്ങളിൽ വൈറലായ കുട്ടി ഗായകരിൽ ഒരാളാണ് ദേവനശ്രിയ. ചെറിയ പ്രായം മുതൽ സംഗീതത്തിൽ അസാമാന്യ വൈഭവം പ്രകടിപ്പിക്കാറുണ്ട് ഈ കുഞ്ഞുമോൾ. പതിനൊന്ന് വയസ് മാത്രം പ്രായമുള്ള ഈ കുരുന്ന് പാട്ടുവേദിയിലും വിസ്മയകരമായ നിമിഷങ്ങളാണ് പലപ്പോഴും കാഴ്ചവയ്ക്കാറുള്ളത്. ഓരോ തവണയും അതിഗംഭീരമായ പാട്ടുകളുമായെത്തി അസാധ്യമായി പാടി വേദിയെ അമ്പരപ്പിക്കുകയാണ് ഈ കുരുന്ന്.
Read also: ഇത് മൈക്കിൾ അപ്പന്റെയും പിള്ളേരുടെയും കഥ; ശ്രദ്ധനേടി ഭീഷ്മപർവ്വം പുതിയ ട്രെയ്ലർ
മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലെ സംഗീതപ്രേമികളുടെ ഇഷ്ടപരിപാടിയാണ് ടോപ് സിംഗർ. അതുല്യ പ്രതിഭകളായ കുരുന്നുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ ഇതിനോടകം പ്രേക്ഷക ഹൃദയത്തിൽ ചേക്കേറിയതാണ്. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി എട്ട് മണിക്കാണ് ഫ്ളവേഴ്സ് ടിവിയിൽ ടോപ് സിംഗർ സംപ്രേക്ഷണം ചെയ്യുക.
Story highlights: Adorable singing of Devanasriya