സദാസമയവും വിശപ്പ്, അമിതമായി ആഹാരം കഴിക്കാതിരിക്കാൻ അടുക്കള പൂട്ടിയിടേണ്ട സ്ഥിതി; അപൂർവ്വ രോഗാവസ്ഥയുമായി പത്തുവയസുകാരൻ
‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള് മാത്രമാണ്.’ ആടുജീവിതം എന്ന ബെന്യാമിന്റെ വിഖ്യാത നോവലിലെ വാക്കുകളാണിവ..നേരിട്ടറിയാത്ത ഒന്നിനെയും മനുഷ്യൻ വിശ്വസിക്കാറില്ല. എന്നാൽ ചില രോഗാവസ്ഥകൾ നമുക്ക് മുന്നിൽ കെട്ടുകഥകൾ പോലെ വന്നുചേരാറുണ്ട്. അവിശ്വസനീയമെന്നു തോന്നാവുന്ന തരത്തിലുള്ളവ. അത്തരമൊരു അപൂർവ്വ രോഗാവസ്ഥയോട് പോരാടുകയാണ് ഒരു പത്തുവയസുകാരൻ.
സദാസമയവും വിശപ്പനുഭവപ്പെടുന്നു എന്നതാണ് ഈ കുട്ടിയുടെ അവസ്ഥ. സിംഗപ്പൂരിൽ നിന്നുള്ള ഈ ആൺകുട്ടിക്ക് വിശക്കുന്നുണ്ടെന്ന് നിരന്തരം അനുഭവപ്പെടുന്നു. ഡേവിഡ് സോ എന്ന ഈ കുട്ടി എത്രമാത്രം ആഹാരം കഴിച്ചാലും ഇപ്പോഴും വിശപ്പ് തോന്നുന്നു. ഇതിനുപിന്നിൽ പ്രെഡർ-വില്ലി സിൻഡ്രോം (PWS) എന്ന അപൂർവ ജനിതക അവസ്ഥയാണ്. ഇത് മറ്റ് ലക്ഷണങ്ങളോടൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷവും വിശപ്പ് അനുഭവപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. അതായത് വയർ അവൻ നിറഞ്ഞിരിക്കുന്നുവെന്ന് തലച്ചോറ് അറിയുന്നില്ല. ഈ അപൂർവ്വ ജനിതക അവസ്ഥ അപകടകരമായ ശരീരഭാരം വർദ്ധിപ്പിക്കാൻ എളുപ്പത്തിൽ ഇടയാക്കും.
ക്രോമസോം നമ്പർ 15-ലെ ഒരു കൂട്ടം ജീനുകളിൽ ചില ജനിതക പദാർത്ഥങ്ങൾ നഷ്ടപ്പെട്ടതാണ് പ്രാഡർ-വില്ലി സിൻഡ്രോം ഉണ്ടാകുന്നതിന് പിന്നിൽ. ഏറ്റവും ദുഖകരമായ കാര്യം പ്രെഡർ-വില്ലി സിൻഡ്രോമിന് ചികിത്സയില്ല. അതിനാൽ രോഗലക്ഷണങ്ങളും അനുബന്ധ ബുദ്ധിമുട്ടുകളും കൈകാര്യം ചെയ്യാൻ മാത്രമേ ചികിത്സകൊണ്ട് സാധിക്കൂ.
Read Also: ജീവിതയാത്രയിൽ സ്വാധീനംചെലുത്തിയ വനിതകൾക്ക് നന്ദി പറയാൻ ഒരു സുവർണ്ണാവസരം..
പ്രാഡർ-വില്ലി സിൻഡ്രോം ഉള്ള ഒരാൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് സാധാരണ ഭാരം നിലനിർത്താൻ ശ്രമിക്കുക എന്നതാണ്. അവർക്ക് ഇപ്പോഴും ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം ഉണ്ടായിരിക്കണം.
കുട്ടി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനായി ഇപ്പോൾ മാതാപിതാക്കൾ ഒരു പ്രത്യേക ചാർട്ട് ഒരുക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കേണ്ട സമയം എപ്പോഴാണെന്ന് ഡേവിഡിന് അറിയാൻ അവർ ഒരു പ്രത്യേക ഭക്ഷണക്രമം ക്രമീകരിച്ചിട്ടുണ്ട്. അമിതമായി ഭക്ഷണം കഴിക്കാതിരിക്കാൻ അവർ അടുക്കള പോലും പൂട്ടുന്നു.
Story highlights- always feels hungry due to rare condition