സന്ധ്യയ്ക്കെന്തിന് സിന്ദൂരം…മലയാളികളുടെ പ്രിയഗാനം അതിമനോഹരമായി ആലപിച്ച് ശ്രീനന്ദ്

March 5, 2022

സന്ധ്യയ്ക്കെന്തിനു സിന്ദൂരം

ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം

കാട്ടാറിനെന്തിനു പാദസരം

എന്‍ കണ്മണിക്കെന്തിനാഭരണം…മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന മധുര സുന്ദരഗാനവുമായി എത്തുകയാണ് പാട്ട് വേദിയിലെ കുരുന്ന് ഗായകൻ ശ്രീനന്ദ്. ഈ കുരുന്ന് തിരഞ്ഞെടുക്കുന്ന ഓരോ പാട്ടുകൾക്കും മികച്ച സ്വീകാര്യതയാണ് പാട്ട് വേദിയിൽ നിന്നും ലഭിക്കാറുള്ളത്. പാട്ടുവേദിയിലെ വിനീത ഗായകനാണ് ശ്രീനന്ദ്. ഓരോ പാട്ടിനോടും വളരെയധികം നീതി പുലർത്തുന്ന ഈ കുഞ്ഞു കലാകാരന്റെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് സംഗീത പ്രേമികൾ. ഇപ്പോഴിതാ മലയാളികളുടെ എക്കാലത്തെയും ഇഷ്ടഗാനവുമായാണ് ഈ കുരുന്ന് വേദിയിൽ എത്തുന്നത്.

‘മായ’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ വരികൾ ശ്രീകുമാരൻ തമ്പിയുടേതാണ്. സംഗീതം വി ദക്ഷിണാമൂർത്തിയുടേതാണ്. ചിത്രത്തിന് വേണ്ടി ഈ ഗാനം ആലപിച്ചത് പി ജയചന്ദ്രനാണ്. ഇപ്പോഴിതാ ഈ ഗാനത്തിന്റെ ശോഭ ഒട്ടും ചോരാതെ അതിമനോഹരമായി പാട്ട് വേദിയിൽ ആലപിക്കുകയാണ് ശ്രീനന്ദ്. അതേസമയം പാട്ട് വേദിയിൽ നിരവധി അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ഗായകൻ കൂടിയാണ് ശ്രീനന്ദ്. നേരത്തെ തന്റെ പ്രിയപ്പെട്ട അച്ഛനെ ഓര്‍ത്ത് ടോപ് സിംഗര്‍ വേദിയില്‍ ശ്രീനന്ദ് പാടിയത് വളരെയധികം ശ്രദ്ധനേടിയിരുന്നു. ‘സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം…’ എന്ന ഗാനമായിരുന്നു അന്ന് ശ്രീനന്ദ് പാടി കൈയടി നേടിയത്.

Read also: അള്ളാ അതൊന്നും ഞമ്മക്ക് അറിയൂല; പാട്ട് വേദിയിൽ ഇംഗ്ലീഷ് സംസാരിക്കാനെത്തിയ മിയക്കുട്ടി ആ ചോദ്യത്തിന് മുന്നിൽ പകച്ചുപോയി, വിഡിയോ

കുരുന്നുഗായകരുടെ സർഗ്ഗ പ്രതിഭ കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കാനുമായി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ നടത്തുന്ന ശ്രമങ്ങൾ ചെറുതല്ല. മനോഹരങ്ങളായ ഒട്ടേറെ നിമിഷങ്ങളും അവിസ്മരണീയമായ അനുഭവങ്ങളുമെല്ലാം ടോപ് സിംഗറിൽ പിറക്കാറുണ്ട്. കുരുന്നുകളുടെ പാട്ടിനൊപ്പം ചിരിയും കളിയും തമാശകളും സർപ്രൈസുകളുമൊക്കെയായി മനോഹരമായ നിമിഷങ്ങളാണ് വേദിയിൽ അരങ്ങേറുന്നത്. ടോപ് സിംഗറിൽ മാറ്റുരയ്ക്കുന്ന കുരുന്നുകൾക്ക് നിരവധിയാണ് ആരാധകരും. പാട്ടിനൊപ്പം കുഞ്ഞുങ്ങളുടെ കളിയും ചിരിയും നിറയുന്ന വേദിയിൽ അവരെ കാണുന്നതിനും അവരുടെ പാട്ടുകൾ കേൾക്കുന്നതിനുമായി സംഗീത ലോകത്തെ നിരവധി പ്രതിഭകളും എത്താറുണ്ട്.

Story highlights:Amazing Performance of Sreenand